മമ്മൂട്ടി ഗൗതം വാസുദേവ് മേനോൻ ചിത്രം: മമ്മൂട്ടി കമ്പനിയുടെ സുപ്രധാന അപ്ഡേറ്റ് വരുന്നു !

മമ്മൂട്ടി കമ്പനിയുടെ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്‍റെ ടീസർ ഡിസംബർ 4 ന് റിലീസ് ചെയ്യും. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിനീത്, ഗോകുൽ സുരേഷ്, ലെന തുടങ്ങിയവർ അഭിനയിക്കുന്നു.

Dominic and the Ladies purse directed by Gautham Vasudev Menon and produced by Mammotty Kampany teaser update soon

കൊച്ചി: മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് ഇന്ന് എത്തും. 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് നേരത്തെ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. 

പുതിയ അപ്ഡേറ്റ് പ്രകാരം ഡിസംബര്‍ 4 ബുധനാഴ്ച വൈകീട്ട് ഏഴിന് ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങും. ഗൗതം വാസുദേവ് മേനോൻ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'.

മമ്മൂട്ടിക്ക് പുറമേ വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്‍റെ ഴോണര്‍ സംബന്ധിച്ച് നേരത്തെ നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ടീസറിലൂടെ അത് വ്യക്തമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. 

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' . കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രം ചിത്രീകരിച്ചത്. ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. 

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം

മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ. പിആര്ഒ ശബരി.

ഹിറ്റടിച്ച്.. ഹിറ്റടിച്ച് ബേസില്‍ നസ്രിയ ചിത്രം 50 കോടി ക്ലബില്‍: 'സൂക്ഷ്മദര്‍ശിനി' വന്‍ വിജയം

"തുക കേട്ട സുമ്മ അതറതില്ലെ": പുഷ്പ 2 റിലീസ് ഡേ തുക ഇത്രയും, പ്രവചനത്തില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ രംഗം !

Latest Videos
Follow Us:
Download App:
  • android
  • ios