അവൾ വരുന്നു, റേച്ചൽ..; ശക്തമായ കഥാപാത്രമായി ഹണി റോസ്, ചിത്രം തിയറ്ററുകളിലേക്ക്
അടുത്ത വർഷമാണ് സിനിമയുടെ റിലീസ്.
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് റേച്ചൽ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ വളരെ ശക്തയായൊരു സ്ത്രീ കഥാപാത്രത്തെയാകും ഹണി അവതരിപ്പിക്കുക എന്ന സൂചനകൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ റേച്ചലിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അടുത്ത വർഷമാണ് സിനിമയുടെ റിലീസ്. ജനുവരി 10ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
റിലീസ് തിയതിയ്ക്ക് ഒപ്പം പുതിയ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെയാണ് പോസ്റ്ററിൽ കാണാനാവുന്നത്. സിനിമയുടെ ആദ്യ പോസ്റ്ററുകളും ടീസറും സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായാണ് റേച്ചൽ എത്തുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന് ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയും രാജന് ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്.
അമേയ ഇതുവരെ ചീത്തപ്പേര് കേട്ടിട്ടില്ല, എന്നെ പെൺകുട്ടികള്‍ക്കൊപ്പം കാണാൻ പാടില്ലേ ?: ജിഷിൻ മോഹൻ
സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, വിതരണം: ബിഗ് ഡ്രീംസ്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം