ഹൊറര്‍ ത്രില്ലറുമായി ഷൈന്‍ ടോം ചാക്കോ; 'ദി പ്രൊട്ടക്റ്റര്‍' പൂര്‍ത്തിയായി

മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി എം മനു 

the protector malayalam movie wrapped shooting shine tom chacko

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ജി എം മനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രൊട്ടക്ടര്‍. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സിഐ സത്യ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് പൂർത്തിയായി. അമ്പാട്ട് ഫിലിംസിൻ്റെ ബാനറിൽ റോബിൻസ് മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയാണിത്.

തലൈവാസിൽ വിജയ്, സുധീർ കരമന, ശിവജി ഗുരുവായൂർ, സജി സോമൻ, മണിക്കുട്ടൻ, ഉണ്ണിരാജാ, ബോബൻ ആലുംമൂടൻ, ദേവി ചന്ദന, ശാന്തകുമാരി, ശരത് ശ്രീഹരി, മാത്യൂസ്, മൃദുൽ, ജയരാജ് നീലേശ്വരം, ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, കാജൽ ജോൺസൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പുതുമുഖം ഡയാനയാണ് ഈ ചിത്രത്തിലെ നായിക. അജേഷ് ആൻ്റണി, സെപ്സൻ നോബൽ, കിരൺ രാജ എന്നിവരുടേതാണു തിരക്കഥ. റോബിൻ അമ്പാട്ടിൻ്റെ ഗാനങ്ങൾക്ക് ജിനോഷ് ആൻ്റണി ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം രജീഷ് രാമൻ, എഡിറ്റിംഗ് താഹിർ ഹംസ, കലാസംവിധാനം സജിത് മുണ്ടയാട്, മേക്കപ്പ് സുധി രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ 
അഫ്സൽ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണികൃഷ്ണൻ ചിറ്റൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കാവനാട്ട്, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ജോഷി അറവാക്കൽ.

ALSO READ : 'എവിടെയായിരുന്നു ഇത്രയും കാലം'; ബ്രേക്ക് എടുത്തതിന്‍റെ കാരണം പറഞ്ഞ് ശിൽപ ബാല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios