ദളപതി സ്ഥാനം വിട്ടത് തിരിച്ചടിയോ? ജനപ്രീതിയില്‍ മുന്‍പന്‍ സ്ഥാനം തട്ടിമാറി,പകരം മറ്റൊരു താരം,മൂന്നില്‍ ഷാരൂഖ്

ദളപതി 69 ആണ് വിജയിയുടെ അവസാന ചിത്രം. ശേഷം രാഷ്ട്രീയത്തില്‍ താരം സജീവമാകും.

actor vijay second position in Most popular male film stars in India october list

രാധകര്‍ക്ക് എപ്പോഴും അറിയാന്‍ താല്പര്യമുള്ളൊരു കാര്യമുണ്ട്, സിനിമാ താരങ്ങളുടെ ജനപ്രീതിയില്‍ ആരാണ് മുന്നിലെന്നത്. ഇതിന്‍റെ പേരില്‍ ഫാന്‍ ഫൈറ്റുകള്‍ അടക്കം പലപ്പോഴും നടന്നിട്ടുമുണ്ട്. ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെയും സിനിമകളുടെയും പാട്ടുകളുടെയും ഒക്കെ ലിസ്റ്റ് പുറത്തുവിടുന്ന  പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് ഓര്‍മാക്സ് മീഡിയ. ഇപ്പോഴിതാ ജനപ്രീയരായ നടന്മാരുടെ ലിസ്റ്റാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്. 

ജനപ്രീതിയില്‍ മുന്നിലുള്ള പത്ത് ഇന്ത്യന്‍ നടന്മാരുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ വിജയ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. പകരം മറ്റൊരു തെന്നിന്ത്യന്‍ താരമായ പ്രഭാസ് ആണ് ഒന്നാമത് എത്തിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തെ ജനപ്രീയ ലിസ്റ്റാണിത്. പലപ്പോഴും ജനപ്രീതിയില്‍ മുന്നില്‍ വരുന്ന ഷാരൂഖ് ഖാന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. 

ഒന്നാം സ്ഥാനം പ്രഭാസും രണ്ടാം സ്ഥാനം വിജയിയും മൂന്നാം സ്ഥാനം ഷാരൂഖ് ഖാനും ആണെങ്കില്‍ നാലാം സ്ഥാനം ജൂനിയര്‍ എന്‍ടിആറിനാണ്. അഞ്ചാം സ്ഥാനത്ത് അജിത് കുമാര്‍ ആണ്. അല്ലു അര്‍ജുന്‍ ആറാം സ്ഥാനത്തും മഹേഷ് ബാബു ഏഴാം സ്ഥാനത്തുമാണ്. സൂര്യ, രാം ചരണ്‍, സല്‍മാന്‍ ഖാന്‍ എന്നിങ്ങനെയാണ് എട്ട് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ള നടന്മാര്‍. ഓരോ നടന്മാരുടെയും സിനിമകളുമായോ അല്ലാതെയോ വരുന്ന അപ്ഡേറ്റുകളാണ് ഇത്തരത്തില്‍ ജനപ്രീതി ലിസ്റ്റുകള്‍ പുറത്തുവിടുന്നതില്‍ അടിസ്ഥാനമാകുന്നത്. 

3.8 കോടി, വാലിബന്റെ തട്ടുതാണുതന്നെ! വിജയ്‌യെ കടത്തിവെട്ടി മോഹൻലാൽ;എത്തിപ്പിടിക്കുമോ പുഷ്പ2 ? കേരള പ്രീ സെയില്‍

അതേസമയം, ദളപതി 69 ആണ് വിജയിയുടെ അവസാന ചിത്രം. ശേഷം രാഷ്ട്രീയത്തില്‍ താരം സജീവമാകും. ടിവികെ എന്നാണ് വിജയിയുടെ പാര്‍ട്ടിയുടെ പേര്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് പടമെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios