അണ്ടര്‍ 19 ഏഷ്യാ കപ്പ്: ബാറ്റിംഗ് വെടിക്കെട്ടുമായി വൈഭവ് സൂര്യവൻശി, യുഎഇയെ തകർത്ത് ഇന്ത്യ സെമിയില്‍

യുഎഇ ഉയര്‍ത്തിയ കുഞ്ഞൻ വിജയലക്ഷ്യത്തിലേത്ത് വെടിക്കെട്ട്  തുടക്കമാണ് ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ശിയും ആയുഷ് മാത്രെയും ഇന്ത്യക്ക് നല്‍കിയത്.

U19 Asia Cup India U19 vs United Arab Emirates U19 Live Updates, India beat UAE by 10 wickets

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത് യുഎഇ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. 46 പന്തില്‍ 76 റണ്‍സുമായി വൈഭവ് സൂര്യവന്‍ശിയും 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഉറപ്പിക്കുകയും ചെയ്തു. സ്കോര്‍ യുഎഇ 44 ഓവറില്‍ 137ന് ഓള്‍ ഔട്ട്, ഇന്ത്യ 16.1 ഓവറില്‍ 143-0.

യുഎഇ ഉയര്‍ത്തിയ കുഞ്ഞൻ വിജയലക്ഷ്യത്തിലേത്ത് വെടിക്കെട്ട്  തുടക്കമാണ് ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ശിയും ആയുഷ് മാത്രെയും ഇന്ത്യക്ക് നല്‍കിയത്. ആദ്യ രണ്ട് കളിയിലും തിളങ്ങാനാവാതിരുന്ന വൈഭവ് 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ആയുഷ് മാത്രെ 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഇരുവരുടെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ പന്ത്രണ്ടാം ഓവറില്‍ ഇന്ത്യ 100 കടന്നു. പതിനേഴാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം അടിച്ചെടുത്തു.

ഐസിസി റാങ്കിംഗ്: യശസ്വിയുടെ രണ്ടാം സ്ഥാനം അടിച്ചെടുത്ത് ഹാരി ബ്രൂക്ക്, ഒന്നാം സ്ഥാനം നിലനിർത്തി ബുമ്ര

ഐപിഎല്ലില്‍ 1.10 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ 13കാരന്‍ വൈഭവ് ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഒരു റണ്ണിനും രണ്ടാം മത്സരത്തില്‍ ജപ്പാനെതിരെ 23 റണ്‍സിനും പുറത്തായിരുന്നു. ആറ് സിക്സും മൂന്ന് ഫോറും പറത്തിയാണ് വൈഭവ് 46 പന്തില്‍ 76 റണ്‍സടിച്ചത്.ആയുഷ് മാത്രെ നാലു ഫോറും നാല് സിക്സും പറത്തിയാണ് 51 പന്തില്‍ 67 റണ്‍സടിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇക്കായി റ്യാന്‍ ഖാനും(35), അക്ഷത് റായിയും(26), ഉദ്ദിഷ് സൂരിയും മാത്രമാണ് രണ്ടക്കം കടന്നത്. ടോസ് നേടി ക്രീസിലിറങ്ങിയ യുഎഇയെ മൂന്ന് വിക്കറ്റെടുത്ത യുദ്ധജിത്ത് ഗുഹയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ചേതൻ ശര്‍മയും ഹാര്‍ദ്ദിക് രാജും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ ഇന്ത്യൻ യുവനിര രണ്ടാം മത്സരത്തില്‍ ജപ്പാനെതിരെ വമ്പന്‍ ജയം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios