ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലി! വേണ്ടത് അഡ്‌ലെയ്ഡില്‍ ഒരു സെഞ്ചുറി

പെര്‍ത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു. മോശം ഫോമിന് പഴിയേറെ കേട്ട കോലി വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

another record waiting for virat kohli ahead of adelaide test

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വെള്ളിയാഴ്ച്ച രണ്ടാം ടെസ്റ്റിനിറങ്ങുകയായാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തറപ്പറ്റിച്ച ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലാണ്. അഡ്‌ലെയ്ഡില്‍ രാത്രിയും പകലുമായിട്ടാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റിലേക്ക് കടക്കുമ്പോള്‍ ടീമില്‍ മാറ്റമുണ്ടാവുമെന്നുള്ള കാര്യം ഉറപ്പാണ്. വ്യക്തിപരരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടുനിന്നിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്ന മത്സരമായിരിക്കും അഡ്‌ലെയ്ഡിലേത്. പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും.

നാലാമനായി വിരാട് കോലി തുടരും. ഇതിനിടെ ഒരു നാഴികക്കല്ലും കോലിയെ കാത്തിരിക്കുന്നുണ്ട്. സെഞ്ച്വറി നേടിയാല്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ കോലിക്ക് കഴിയും. പെര്‍ത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു. മോശം ഫോമിന് പഴിയേറെ കേട്ട കോലി വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ കോലിയുടെ പത്താം സെഞ്ച്വറിയായിരുന്നു ഇത്. അഡലെയ്ഡില്‍ സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചാല്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ 76 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്ക് കഴിയും. 

'സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അനുവദിക്കൂ'; താലിബാനെതിരെ തുറന്നടിച്ച് റാഷിദ് ഖാന്‍

സന്ദര്‍ശക രാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയതാരമാണ് ബ്രാഡ്മാന്‍. 1930 മുതല്‍ 1948 വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടില്‍ 19 ടെസ്റ്റില്‍ കളിച്ച ബ്രാഡ്മാന്‍ നേടിയത് 11 സെഞ്ച്വറി. ഓസ്‌ട്രേലിയയില്‍ കളിച്ച 43 മത്സരങ്ങളില്‍ നിന്നാണ് കോലി പത്ത് സെഞ്ച്വറിയിലെത്തിയത്. ഇതില്‍ ഏഴ് ടെസ്റ്റ് സെഞ്ച്വറിയും മൂന്ന് ഏകദിന സെഞ്ച്വറിയും ഉള്‍പ്പെടുന്നു. മൂന്ന് ഫോര്‍മാറ്റുകളിലുമായി 2710 റണ്‍സും കോലി ഓസ്‌ട്രേലിയയില്‍ നേടിയിട്ടുണ്ട്. ശരാശരി 54.20. 

ഓസ്‌ട്രേലിയന്‍ മണ്ണില്‍ 14 ടെസ്റ്റ് കളിച്ച കോലി 18 ഏകദിനങ്ങളും 11 ട്വന്റി 20 മത്സരങ്ങളും കളിച്ചു. പെര്‍ത്തില്‍ കോലിയുടെ മുപ്പതാം ടെസ്റ്റ് സെഞ്ച്വറിയും അന്താരാഷ്ട്ര കരിയറിലെ എണ്‍പത്തിയൊന്നാം സെഞ്ച്വറിയും ആയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios