രോഹിത് ഓപ്പണിംഗ് സ്ഥാനം വിട്ടേക്കും? ഓസീസിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്.

india probable eleven against australia for second test

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വെള്ളിയാഴ്ച്ച രണ്ടാം ടെസ്റ്റിനിറങ്ങുകയായാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തറപ്പറ്റിച്ച ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലാണ്. വ്യക്തിപരരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടുനിന്നിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്ന മത്സരം കൂടിയായിരിക്കുമിത്. പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും. ഇരുവരും മടങ്ങിയെത്തുമ്പോള്‍ പ്ലേയിംഗ് ഇലവന്‍ എങ്ങനെ മാറ്റുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സാധ്യതാ ഇലവന്‍ അറിയാം...

രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. പെര്‍ത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 201 റണ്‍സ് ചേര്‍ത്തിരുന്നു. ജയ്സ്വാള്‍ സെഞ്ച്വറി നേടിയപ്പോള്‍ രാഹുല്‍ 77 റണ്‍സ് നേടി. പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ ഇന്ത്യയുടെ പരിശീലന മത്സരത്തില്‍ രോഹിത് കളിച്ചിട്ടും ഈ ജോഡി തുടര്‍ന്നു. ടീം മാനേജ്മെന്റ് അഡ്ലെയ്ഡില്‍ ഇതേ ജോഡിയെ ഇറക്കുവെന്ന സൂചനയാണ് ടീം മാനേജ്‌മെന്റ് നല്‍കിയത്.

മുഹമ്മദ് ഷമി എന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും? താരത്തെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം

രോഹിത് മധ്യനിരയിലാണ് കളിച്ചത്. രാഹുല്‍ - ജയസ്വാള്‍ സഖ്യം ഓപ്പണര്‍മാരായി തുടരാനാണ് സാധ്യത. മൂന്നാമനായി ശുഭ്മാന്‍ ഗില്‍ വരും. ഇതോടെ ദേവ്ദത്ത് പടിക്കലിന് സ്ഥാനം നഷ്ടമാവും. വിരാട് കോലി പിന്നാലെ ക്രീസിലെത്തു. അടുത്ത ഊഴം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റേതായിരിക്കും. ആറാമനായിട്ടായിരിക്കും രോഹിത് ക്രീസിലെത്തുക. രോഹിത് വരുന്നതോടെ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ധ്രുവ് ജുറല്‍ പുറത്താവും. നിതീഷ് കുമാര്‍ റെഡ്ഡി ടീമില്‍ തുടരും.

സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവീന്ദ്ര ജഡേജ കളിക്കാനും സാധ്യതയുണ്ട്. ഹര്‍ഷിത് റാണ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരേയും ടീമില്‍ നിന്ന് മാറ്റില്ല. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത്, രോഹിത് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ / രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.

Latest Videos
Follow Us:
Download App:
  • android
  • ios