കോലിക്ക് വേണ്ടത് 23 റണ്‍സ് മാത്രം! സ്വന്തം പേരിലാവുക ഒരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത നേട്ടം

പെര്‍ത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലി തകര്‍പ്പന്‍ ഫോമിലാണ്. ഇതിനിടെ ഒരു റെക്കോര്‍ഡ് കൂടി കോലിക്കായി കാത്തിരിക്കുന്നുണ്ട്.

virat kohli on verge of another record ahead of adelaide pink ball test

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത്യ. വെള്ളിയാഴ്ച്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യ - ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ്. പരമ്പരയിലെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തറപ്പറ്റിച്ച ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലാണ്. വ്യക്തിപരരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടുനിന്നിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പരിക്ക് മാറിയെത്തിയ ശുഭ്മാന്‍ ഗില്ലും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. 

പെര്‍ത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലി തകര്‍പ്പന്‍ ഫോമിലാണ്. ഇതിനിടെ ഒരു റെക്കോര്‍ഡ് കൂടി കോലിക്കായി കാത്തിരിക്കുന്നുണ്ട്. പിങ്ക് ബോള്‍ ടെസ്റ്റ് മത്സരങ്ങളില്‍ 277 റണ്‍സാണ് കോലി ഇതുവരെ നേടിയിട്ടുള്ളത്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോലി തന്നെ. വരാനിരിക്കുന്ന മത്സരത്തില്‍ അദ്ദേഹം 23 റണ്‍സ് നേടിയാല്‍, പകല്‍-രാത്രി ടെസ്റ്റുകളില്‍ 300 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവും കോലി. 

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

വിരാട് കോലി - 277

രോഹിത് ശര്‍മ്മ - 173

ശ്രേയസ് അയ്യര്‍  155

അഡ്ലെയ്ഡില്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക ബാറ്ററാവാനുള്ള അവസരവും കോലിക്കുണ്ട്. ബ്രയാന്‍ ലാറയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് 102 റണ്‍സ് കൂടി മതി. 611 റണ്‍സാണ് ലാറയുടെ സമ്പാദ്യം. 44 റണ്‍സ് നേടിയാല്‍ കോ്ലി, വിവിയന്‍ റിച്ചാര്‍ഡ്സിന്റെ (552) മുന്നിലെത്തും. 

അഡ്ലെയ്ഡില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാര്‍

ബ്രയാന്‍ ലാറ- 610

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്- 552

വിരാട് കോഹ്ലി- 509

വാലി ഹാമണ്ട്-482

ലിയോനാര്‍ഡ് ഹട്ടണ്‍- 456

Latest Videos
Follow Us:
Download App:
  • android
  • ios