അഡ്‌ലെയ്ഡ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി; പരിശീലനത്തിനിടെ സ്റ്റീവ് സ്മിത്തിന് പരിക്ക്

പെര്‍ത്തില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ വിരാട് കോലിയുടെ മാതൃക പിന്തുടര്‍ന്ന സ്മിത്തും ലാബുഷെയ്നും ഫോം തിരിച്ചു പിടിക്കാന്‍ ശ്രമിക്കണമെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരങ്ങളും ഉപദേശിച്ചിരുന്നു.

Big Blow For Australia As Steve Smith Gets Hit In The Nets Ahead Of Adelaide Test

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന് നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിടെ പരിക്കേറ്റു. സഹതാരം മാര്‍നസ് ലാബുഷെയ്നിന്‍റെ ത്രോ ഡൗണില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ കൈവിരലില്‍ പന്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞ സ്മിത്ത് ബാറ്റിംഗ് തുടരാനാവാതെ കയറിപ്പോയി. സ്മിത്തിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. പരിക്കുമൂലം പേസര്‍ ജോഷ് ഹേസല്‍വുഡ് രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഓസ്ട്രേലിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സ്മത്തിനും പരിക്കേല്‍ക്കുന്നത്.

ഐപിഎല്‍ ടീമുകള്‍ക്ക് വൻ നഷ്ടം; 28 പന്തിലെ സെഞ്ചുറിക്ക് പിന്നാലെ 36 പന്തില്‍ സെഞ്ചുറിയുമായി ഉര്‍വില്‍ പട്ടേല്‍

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സ്മിത്തിന് രണ്ട് ഇന്നിംഗ്സിലും തിളങ്ങാനായിരുന്നില്ല. ഇതിനിടെ സ്മിത്തിനെയും ലാബുഷെയ്നിയെും രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തണമെന്നുപോലും ആവശ്യമുയര്‍ന്നിരുന്നു. പെര്‍ത്തില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ വിരാട് കോലിയുടെ മാതൃക പിന്തുടര്‍ന്ന സ്മിത്തും ലാബുഷെയ്നും ഫോം തിരിച്ചു പിടിക്കാന്‍ ശ്രമിക്കണമെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരങ്ങളും ഉപദേശിച്ചിരുന്നു. ഇതിനിടെയാണ് പരിക്കിന്‍റെ ആശങ്ക കൂടി വരുന്നത്. ഇന്ന് അഡ്‌ലെയ്ഡില്‍ ബാറ്റിംഗ് പരിശീലനത്തിനിടെ കുത്തിയുയര്‍ന്ന പന്ത് ദേഹത്തുകൊണ്ട് ലാബുഷെയ്നും വീണിരുന്നു. എന്നാല്‍ കുറച്ചുനേരം ഗ്രൗണ്ടിലിരുന്നശേഷം ലാബുഷെയ്ന്‍ ബാറ്റിംഗ് തുടര്‍ന്നു.

പെര്‍ത്തിലെ ബാറ്റിംഗ് പരാജയത്തിന്‍റെ പേരില്‍ ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പെര്‍ത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ 104 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സ്മിത്ത് കരിയറില്‍ രണ്ടാം തവണ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ലാബുഷെയ്ന്‍ 52 പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്സിലും ഇരുവര്‍ക്കും തിളങ്ങാനായിരുന്നില്ല. വെള്ളിയാഴ്ച അഡ്‌ലെയ്ജഡിലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios