അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസി. ഹൈക്കമ്മീഷന്‍ ഓഫീസ് ആക്രമണത്തില്‍ 7 പേർ അറസ്റ്റില്‍

ഹിന്ദു സംഘര്‍ഷ് സമിതി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

7 held for security breach at Bangladesh Mission in Agartala

ധാക്ക: അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസി. ഹൈക്കമ്മീഷന്‍ ഓഫീസ് ആക്രമണത്തില്‍ 7 പേർ അറസ്റ്റില്‍. ഹിന്ദു സംഘര്‍ഷ് സമിതി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഉന്നതതല അന്വേഷണം വേണമെന്നും, നയന്ത്രകാര്യാലയങ്ങള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഇതിനിടെ ചിന്മയ് കൃഷണദാസിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ പശ്ചിമബംഗാളില്‍ ഹിന്ദു സംഘടനകള്‍ മഹാപ്രതിഷേധത്തിന് അഹ്വാനം ചെയ്തു.

അഗർത്തലയിലെ അക്രമ സംഭവങ്ങൾക്കിടെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ ബംഗ്ലാദേശ് ആക്ടിംഗ് വിദേശ സെക്രട്ടറി റിയാസ് ഹമീദുള്ളയുമായി ചൊവ്വാഴ്ച ചർച്ച നടത്തി. അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസി. ഹൈക്കമ്മീഷന്‍ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഒറ്റ സംഭവം കൊണ്ട് മാത്രം വിലയിരുത്താൻ പറ്റുന്നതല്ല ഇന്ത്യ ബംഗ്ലാദേശ് ബന്ധമെന്നാണ് പ്രണയ് വർമ്മ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ബംഗ്ലാദേശുമായി ക്രിയാത്മകവും സുസ്ഥിരവുമായ  ബന്ധം സ്ഥാപിക്കുന്നതിൽ ഇന്ത്യ പ്രതിബദ്ധമാണെന്നും പ്രണയ് വർമ വിശദമാക്കി. 

ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ പൊലീസ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അറസ്റ്റ് ചെയ്തത്. ധാക്കയിൽ നിന്ന് 300 കിലോമീറ്റർ അകലെ രംഗ്പൂർ നഗരത്തിൽ ഹിന്ദു സമൂഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസ് ഉൾപ്പെട്ട ആത്മീയ സംഘടന ഇസ്കോൺ സംഘടന മതമൗലിക വാദ സ്വഭാവം ഉള്ളതാണെന്നാണ് സർക്കാരിന്റെ വാദം. നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios