ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ അമ്പയർ ഔട്ട് വിളിച്ചു, കട്ടകലിപ്പിൽ രോഹിത്; പക്ഷെ പിന്നീട് സംഭവിച്ചത്

കോലിയും രാഹുലും ഗില്ലം യശസ്വിയുമെല്ലം 100 സ്ട്രൈക്ക് റേറ്റിന് മുകളില്‍ സ്കോര്‍ ചെയ്ത മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്ന് സിക്സും ഒരു ഫോറും അടക്കം 11 പന്തില്‍ 23 റണ്‍സെടുത്താണ് മടങ്ങിയത്

After Expressing Anger in Wrong LBW decision Rohit Sharma departs next delivery of Mehdy Hasan Miraz

കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടും മൂന്നും ദിനങ്ങളിലെ കളി മഴമൂലം നഷ്ടമായപ്പോള്‍ നാലാം ദിനം ഇന്ത്യ എങ്ങനെയും വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രൗണ്ടിലിറങ്ങിയത്. 107-3 എന്ന സ്കോറില്‍ ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശിനെ ആദ്യം 233ല്‍ പുറത്താക്കിയാണ് ഇന്ത്യ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെച്ചത്.

പിന്നീട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ അതിവേഗം 50, 100, 150, 200 എന്നിങ്ങനെ റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് ഇന്ത്യ 34.3 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സടിച്ചു. നേരിട്ട ആദ്യ രണ്ട് പന്തും സിക്സ് പറത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തെളിച്ച വഴിയിലൂടെയയായിരുന്നു പിന്നീട് വന്നവരെല്ലാം പോയത്. കോലിയും രാഹുലും ഗില്ലം യശസ്വിയുമെല്ലം 100 സ്ട്രൈക്ക് റേറ്റിന് മുകളില്‍ സ്കോര്‍ ചെയ്ത മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്ന് സിക്സും ഒരു ഫോറും അടക്കം 11 പന്തില്‍ 23 റണ്‍സെടുത്താണ് മടങ്ങിയത്.

'ടി20' കളിച്ച് ലീഡെടുത്ത് ഇന്ത്യയുടെ നാടകീയ ഡിക്ലറേഷൻ, രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന് 2 വിക്കറ്റ് നഷ്ടം

മെഹ്ദി ഹസന്‍റെ പന്തില്‍രോഹിത് പുറത്താവുന്നതിന് മുമ്പ് നാടകീയമായ മറ്റൊരു നിമിഷത്തിനും ആരാധകര്‍ സാക്ഷ്യംവഹിച്ചു. മെഹ്ദി ഹസന്‍ മിറാസ് എറിഞ്ഞ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകന്ന പന്തില്‍ ഷോട്ടിന് ശ്രമിച്ച രോഹിത്തിന് പിഴച്ചു. പന്ത് പാഡില്‍ തട്ടിയതോടെ ബംഗ്ലാദേശ് എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തു. ആരാധകരെ ഞെട്ടിച്ച് അമ്പയര്‍ റിച്ചാര്‍ഡ‍് കെറ്റില്‍ബറോ വിരലുയര്‍ത്തി രോഹിത്തിനെ ഔട്ട് വിളിച്ചു. രോഹിത്തിന് പോലും അത് വിശ്വസിക്കാനായില്ല. റിവ്യു എടുത്ത രോഹിത്തിന്‍റെ തീരുമാനം ശരിയാണെന്ന് റീപ്ലേകളില്‍ വ്യക്തമായി.

ഒരു സ്റ്റംപില്‍ പോലും തട്ടാതെ ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പന്ത് പോകുന്നതെന്ന് റീപ്ലേകളില്‍ വ്യക്തമായതോടെ രോഹിത് അരിശത്തോടെ ബാറ്റ് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തില്‍ പോലും അമ്പയര്‍ ഔട്ട് വിളിച്ചതിലെ രോഷമായിരുന്നു രോഹിത് പ്രകടിപ്പിച്ചത്.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ മെഹ്ദി ഹസന്‍ രോഹിത്തിനെ ക്ലിന്‍ ബൗള്‍ഡാക്കി പ്രതികാരം തീര്‍ത്തു. പിച്ച് ചെയ്തശേഷം താഴ്ന്നുവന്ന പന്തില്‍ രോഹിത്തിന് ഒന്നും ചെയ്യാനായില്ല. തൊട്ടു മുന്‍ പന്തില്‍ തെറ്റായി ഔട്ട് വിളിച്ചപ്പോള്‍ പ്രകടിപ്പിച്ച രോഷപ്രകടമൊന്നും ഇല്ലാതെ ചിരിച്ചുകൊണ്ട് രോഹിത് ക്രീസ് വിട്ടു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios