ഇത്തവണ തീ അല്ല കാട്ടുതീ ; പുഷ്പയുടെ രണ്ടാം വരവ് - റിവ്യൂ

പുഷ്പരാജായി അല്ലു അർജുൻ വീണ്ടും സ്ക്രീനിൽ തന്റെ സ്വാഗ് പ്രകടിപ്പിക്കുന്ന പുഷ്പ 2, ആക്ഷൻ രംഗങ്ങൾ, കുടുംബബന്ധങ്ങൾ, ഐഡന്റിറ്റി തേടൽ എന്നിവയുടെ മിശ്രണമാണ്. ഫഹദ് ഫാസിൽ വില്ലനായും രശ്മിക മന്ദാന നായികയായും തിളങ്ങുന്നു.

Pushpa 2 The Rule review allu arjun fahadh faasil rashmika mandanna

ന്ത്യന്‍ സിനിമ ലോകത്ത് അടുത്തകാലത്ത് ഏറ്റവും വലിയ ഹൈപ്പില്‍ വന്ന ചലച്ചിത്രമാണ് പുഷ്പ 2 ദ റൂള്‍. പുഷ്പ ദ റൈസ് എന്ന 2021 ലെ പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗത്തിന് അതേ പാന്‍ ഇന്ത്യന്‍ ലെവല്‍ വിജയം ഇരട്ടിയായി ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തില്‍ തന്നെയാണ് പുഷ്പ 2 ദ റൂള്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. അതിന് വേണ്ട എല്ലാ കോമേഷ്യല്‍ ഘടകങ്ങളും ചേര്‍ക്കുന്നതിനൊപ്പം തന്നെ, പുഷ്പ എന്ന ക്യാരക്ടറിന്‍റെ അത്യന്തികമായ പൂര്‍ത്തീകരണത്തിലേക്ക് ചിത്രം എത്തുന്നുണ്ട്. അതോടൊപ്പം പുഷ്പയുടെ ഗാഥ ഇവിടെ അവസാനിപ്പിക്കുന്നില്ല എന്ന സൂചനയും ചിത്രം അവസാനം നല്‍കുന്നു. 

ചിറ്റൂര്‍ ജില്ല അടക്കിവാഴുന്ന വ്യക്തിയായി പുഷ്പ എന്ന പുഷ്പരാജ് മാറിക്കഴിഞ്ഞു. ആദ്യ രംഗത്തില്‍ തന്നെ പുഷ്പ സ്ക്രീനില്‍ എത്തുന്നു. ആക്ഷന്‍ രംഗത്തോടെയാണ് ആരംഭം അതും ജപ്പാനില്‍. അതിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ നിന്നും പിന്നീട് നേരെ കഥ പോകുന്നത് ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ്. പുഷ്പ രാജ് എന്ന അല്ലു അര്‍ജുന്‍റെ ക്യാരക്ടറും ഷെഖാവത്ത് എന്ന ഫഹദ് അവതരിപ്പിക്കുന്ന ക്യാരക്ടറും തമ്മിലുള്ള വൈരത്തിന്‍റെ മൂര്‍ത്തമായ സീനുകളും, ഒപ്പം പുഷ്പ എന്ന ഫാമിലിമാനും അതില്‍ ഭാര്യയായ ശ്രീവല്ലിയുടെ ഒരു ആഗ്രഹവും അതിന്‍റെ പൂര്‍ത്തികാരണവും, അവസാനം തന്‍റെ ഐഡന്‍റിറ്റി കണ്ടെത്തുന്ന പുഷ്പയും ഇങ്ങനെ മൂന്നായി തിരിക്കാം ശരിക്കും സിനിമയെ. 

പുഷ്പരാജായി അല്ലു അര്‍ജുന്‍ തന്‍റെ സ്വാഗ് വീണ്ടും സ്ക്രീന്‍ അസാധാരണമായി തന്നെ പ്രകടിപ്പിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ മുന്‍ ചിത്രത്തെ ആപേക്ഷിച്ച് ഡബിള്‍ ഡോസിലാണ് സംവിധായകന്‍ സുകുമാര്‍ വികസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ആന്‍റി ഗ്രാവിറ്റി ആക്ഷനുകള്‍ ഏറെയാണ് ചിത്രത്തില്‍. ചിത്രത്തിന്‍റെ മാസ് ട്രീറ്റ്മെന്‍റില്‍ അതൊരു മുഴച്ചുനില്‍ക്കലായി തോന്നില്ല. അല്ലുവിന്‍റെ ആക്ഷന്‍ പരിവേഷത്തിന് പുറത്ത്  ക്ലൈമാക്സില്‍ അടക്കം ഇമോഷന്‍ രംഗങ്ങളിലും താരം തന്‍റെ 'ബ്രാന്‍റ്' പതിപ്പിച്ചെന്ന് പറയാം. 

ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ മുന്‍ ഭാഗത്തെ ആപേക്ഷിച്ച് നീണ്ട ടൈം സ്ക്രീന്‍ സ്പേസ് പങ്കിടുന്നുണ്ട്. അല്ലു അര്‍ജുനുമായി ഫഹദിന് മുഖ്യമായി രണ്ട് സീനുകള്‍ മാത്രമേ ഉള്ളുവെങ്കിലും മത്സരിച്ചുള്ള അഭിനയം തന്നെ ഫഹദ് കാഴ്ചവയ്ക്കുന്നുണ്ട്. രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന റോളിനും മുന്‍ഭാഗത്തെ അപേക്ഷിച്ച് വലിയ പ്രധാന്യം ചിത്രത്തില്‍ നല്‍കുന്നുണ്ട്. 

പുഷ്പ എന്ന ചിത്രത്തില്‍ കോര്‍ ആയിരിക്കുന്ന വിഷയം പുഷ്പയുടെ ഐഡന്‍റിറ്റിയാണ്. ചെറുപ്പകാലം തോട്ട് വീട്ട് പേര് എന്ത് എന്ന ചോദ്യത്തിലാണ് പലപ്പോഴും പുഷ്പ തല താഴ്ത്തിയത്. അത് നേടിയെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് പുഷ്പയെ എത്തിക്കുന്ന തരത്തില്‍ ഒരു തിരക്കഥയാണ് ചിത്രത്തിനായി സംവിധായകന്‍ സുകുമാര്‍ ഒരുക്കിയിരിക്കുന്നത്. അതിനപ്പുറം ചിത്രം വലിയൊരു വാണിജ്യ വിജയഘടകങ്ങളാല്‍ മനോഹരമായി തന്നെ തയ്യാറാക്കിയിരിക്കുന്നു. 

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഗംഭീരമായി വന്നിട്ടുണ്ട്. മലയാളം വരികള്‍ ഉള്ള ഗാനം ആടക്കം തീയറ്ററില്‍ ഓളം തീര്‍ക്കുന്നുണ്ട്. ശ്രീലീലയുടെ നൃത്തം ഉള്‍പ്പെട്ട ഗാനം വൈബായി തന്നെ അനുഭവപ്പെടും. അതേ സമയം ദേവി ശ്രീ പ്രസാദിന് പുറമേ സാം സിഎസും ഒന്നിക്കുന്ന പാശ്ചത്തല സംഗീതം ഗംഭീരമായി വന്നിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് ഫൈറ്റില്‍ അടക്കം. 

പുഷ്പ പാര്‍ട്ട് ഒന്ന് ആസ്വദിച്ചവരെ മടുപ്പിക്കാത്ത ഒരു ചലച്ചിത്ര അനുഭവം പുഷ്പ 2 നല്‍കുന്നുണ്ട്. അതേ സമയം തന്നെ ഇപ്പോള്‍ പാന്‍ ഇന്ത്യ സിനിമ രംഗത്ത് പിന്തുടരുന്ന തുടര്‍ ഭാഗം എന്ന പതിവ് പുഷ്പ 2വും തുടരുന്നു. അടുത്തത് പുഷ്പ 3 റാംപേജാണ് എന്ന് ഉറപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. 

എങ്ങനെയുണ്ട് 'പുഷ്‍പ 2'? ആദ്യ റിവ്യൂസ് ഇങ്ങനെ

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; ദാരുണ സംഭവം അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെ

 

Latest Videos
Follow Us:
Download App:
  • android
  • ios