സ്റ്റംപിന് പിന്നില്‍ വീണ്ടും മിന്നലായി ധോണി; ഇത്തവണ ഇര  മാര്‍ഷ്- വീഡിയോ

By Web Team  |  First Published Jan 18, 2019, 1:13 PM IST

വീണ്ടും മിന്നല്‍ സ്റ്റംപിങ്ങുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി. യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിനെയാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. 

watch dhoni lightening stumping melbourne vs aussied

മെല്‍ബണ്‍: വീണ്ടും മിന്നല്‍ സ്റ്റംപിങ്ങുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി. യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിനെയാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ചാഹലിനെ ക്രീസില്‍ നിന്ന് ഇറങ്ങി പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ചാഹല്‍ ലെഗ് സൈഡില്‍ ഒരു വൈഡ് പന്തെറിഞ്ഞു. ഞൊടിയിടയില്‍ ഗ്ലൗസിലൊതുക്കിയ ധോണി അതിനേക്കാള്‍ വേഗത്തില്‍ ബെയ്ല്‍സ് തെറിപ്പിച്ചു. വീഡിയോ കാണാം...

What A Stumping By Mahi. pic.twitter.com/AE9RkDSm4G

— Yuvraj Bisht (@UB399)
vuukle one pixel image
click me!
vuukle one pixel image vuukle one pixel image