കാനഡയിൽ പഠിക്കാൻ 14 ലക്ഷത്തിന്‍റെ ജോലി ഉപേക്ഷിച്ചു, അവിടെ വെയ്റ്റർ ജോലി; ഇന്ത്യൻ വംശജന്‍റെ വീഡിയോ വൈറൽ

By Web Desk  |  First Published Jan 15, 2025, 6:34 PM IST

വര്‍ഷം 14 ലക്ഷം ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ദേവ്, കാനഡയില്‍ പഠിക്കാനായി പോയത്. പക്ഷേ, അവിടെ ആദ്യം ചെയ്ത ജോലി വെയ്റ്ററുടേതായിരുന്നു. 

viral video Indian origin founder left 14 lakh jot to study in canada their he do waiter job


ഠിക്കാനും ജോലിക്കുമായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വർഷവും വിവിധ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. വിദേശ രാജ്യത്തെത്തിയാൽ ജീവിതം 'കളർഫുള്ളാ'യി എന്നാണ് പലരും കരുതുന്നതും. എന്നാൽ, യാഥാർത്ഥ്യം അങ്ങനെയല്ലെന്നും നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ ചെറുതല്ലന്നും വിശദീകരിക്കുകയാണ് നിലവിൽ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സംരംഭകൻ.

ദേവ് മിത്ര എന്ന ഇന്ത്യൻ സംരംഭകനാണ് ഒരു പോഡ്‌കാസ്റ്റിനിടെ വിദേശ രാജ്യത്ത് വിദ്യാർത്ഥിയായിരിക്കെ താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. കാനഡ ആസ്ഥാനമായുള്ള ഒരു ബിസിനസ് മാനേജ്‌മെന്‍റ് കൺസൾട്ടൻസിയുടെ സ്ഥാപകനും മാനേജിംഗ് പങ്കാളിയുമാണ് മിത്ര.  ഒരു പോഡ്‌കാസ്റ്റിനിടെ, കഴിഞ്ഞ ആറ് വർഷമായി താൻ താമസിക്കുന്ന കാനഡയിലെ തന്‍റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 

Latest Videos

എട്ടംഗ സംഘം എട്ട് വിഭവങ്ങൾ ഓർഡർ ചെയ്തു, ബില്ല് വന്നത് 77,000 രൂപ; 'കൊള്ള' എന്ന യുവതിയുടെ കുറിപ്പ് വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vinamre Kasanaa (@dostcast)

'എന്‍റെ അനിയനെ തൊട്ടാൽ, അച്ഛനോട് പറഞ്ഞ് കൊടുക്കും'; അനിയനെ ശകാരിക്കുന്ന അമ്മയെ വഴക്ക് പറഞ്ഞ് ചേച്ചി, വീഡിയോ

പ്രതിവർഷം 14 ലക്ഷം രൂപയുടെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് പഠനത്തിനായി താൻ കാനഡയിൽ എത്തിയതെന്നാണ് ഇദ്ദേഹം പറയുന്നത്. അവിടെയെത്തിയ താൻ ജീവിക്കാനായി ആദ്യം ചെയ്ത ജോലി ഒരു വെയിറ്ററുടേത് ആയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിദേശത്ത് പഠിക്കാനായി വരുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നേരിടേണ്ടി വരുന്ന സങ്കടകരമായ യാഥാർത്ഥ്യം എന്ന കുറിപ്പോടെ പോഡ്‌കാസ്റ്റിന്‍റെ ഭാഗങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. 

വീഡിയോ വളരെ വേഗത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയും വിദേശ രാജ്യങ്ങളിൽ ഉള്ള ഇന്ത്യൻ വിദ്യാർഥികൾ അടക്കം വീഡിയോയോട് പ്രതികരിക്കുകയും ചെയ്തു. വീഡിയോയ്ക്ക് 9,700-ലധികം ലൈക്കുകളും 1,96,000-ലധികം കാഴ്ചക്കാരെയും ലഭിച്ചു.  നിരവധി വിദ്യാർത്ഥികളാണ് അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് യോജിച്ചത്. വിദേശരാജ്യങ്ങളിൽ തങ്ങൾക്ക് നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങളെ കുറിച്ചും ഒറ്റപ്പെടലുകളെ കുറിച്ചും നിരവധി പേർ പങ്കുവെച്ചു. റസ്റ്റോറന്‍റുകളിലെ ശുചീകരണ തൊഴിലാളി, ശുചിമുറികൾ വൃത്തിയാക്കുന്ന ജോലി എന്ന് തുടങ്ങി പലതരം ജോലികൾ ചെയ്ത് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ച് നിരവധി പേർ വാചാലരായി.

മരിച്ചത് 3 മിനിറ്റ്, ആ സമയം 'നരക'ത്തിന്‍റെ മറ്റൊരു അവസ്ഥ കണ്ടെന്ന കുറിപ്പ്, വൈറല്‍

vuukle one pixel image
click me!
vuukle one pixel image vuukle one pixel image