ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം കരുണ്‍ നായരെ എന്തുകൊണ്ട് ഒഴിവാക്കി എന്നത് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.
ചണ്ഡീഗഡ്: വിജയ് ഹസാരെ ട്രോഫിയില്‍ മാസ്മരിക പ്രകടനം തുടരുന്ന വിദര്‍ഭയുടെ മലയാളി താരം കരുണ്‍ നായരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യൻ ടീം സെലക്ഷനിന്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണെന്ന് ഹര്‍ഭജന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യൻ ടീം സെലക്ഷനില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണ്. ചിലര്‍ രണ്ട് കളി കളിച്ചാല്‍ തന്നെ ടീമിലെടുക്കും. ചിലര്‍ ഐപിഎല്ലില്‍ തിളങ്ങിയതിന്‍റെ പേരില്‍ ടീമിലെടുക്കും. എന്നാല്‍ മറ്റു ചിലര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താലും ടീമിലേക്ക് പരിഗണിക്കില്ല. മോശം ഫോമിന്‍റെ പേരില്‍ വിരാട് കോലിയോടും രോഹിത് ശര്‍മയോടുമെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് പറയുന്നവര്‍ വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
പരിശീലനത്തിന് വൈകിയെത്തി, മോര്‍ണി മോര്‍ക്കലിനെ ഗ്രൗണ്ടില്‍ നിർത്തിപ്പൊരിച്ച് ഗംഭീര്‍
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം കരുണ്‍ നായരെ എന്തുകൊണ്ട് ഒഴിവാക്കി എന്നത് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. അവനെപ്പോലുള്ള കളിക്കാര്‍ക്കുവേണ്ടി ആരും സംസാരിക്കാത്തത് എന്നെ വേദനിപ്പിക്കുന്നു. റണ്‍സടിച്ച് ഫോമിലുള്ളപ്പോഴാണ് ഒരാളെ ടീമിലെടുക്കേണ്ടത്. അവന്‍റെ ശരീരത്തില്‍ ടാറ്റൂ ഇല്ലാത്തതിന്‍റെ പേരിലോ ഇനി അവന്‍ ഫാന്‍സി ഡ്രസ് ഇടാത്തതിന്‍റെ പേരിലോ ആണോ ടീമിലെടുക്കാത്തത് എന്നും ഹര്‍ഭജന്‍ ചോദിച്ചു.
നടക്കാന്‍ പോലും ബുദ്ധിമുട്ടിയിട്ടും സുനില്‍ ഗവാസ്കറുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടി വിനോദ് കാംബ്ലി
ഈ വര്‍ഷം വിജയ് ഹസാരെയില് ആറ് ഇന്നിംഗ്സില്‍ അഞ്ച് സെഞ്ചുറി അടക്കം 664 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. ശരാശരി 664ഉം പ്രഹരശേഷ 120ന് മുകളിലുമാണ്. എന്നിട്ടും അവനെ ടീമിലെടുക്കുന്നില്ലെങ്കില്‍ അതിലും വലിയ നീതികേടില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. 2016 തന്‍റെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ പിന്നീട് മൂന്ന് ടെസ്റ്റുകളില്‍ കൂടി മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 44.42 ശരാശരിയില്‍ 1466 റണ്‍സടിച്ചെങ്കിലും 33കാരനായ കരുണിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ച കരുണ്‍ ഏഴ് ഇന്നിംഗ്സുകളില്‍ ഒറു സെഞ്ചുറി അടക്കം 48.70 ശരാശരിയില്‍ 487 റണ്‍സ് നേടിയും തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക