ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്ഥാനിലേക്ക് പോകുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.
മുംബൈ: വരാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുന്ന ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ടീം പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ഈ മാസം 19ന് ടീം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. രോഹിത് ശര്‍മ ടീമിനെ നയിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ആരൊക്കെ ഉണ്ടായിരിക്കണമെന്നുള്ള ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുകയാണ്.
ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്ഥാനിലേക്ക് പോകുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. ആദ്യം ടീമിനെ തിരഞ്ഞെടുക്കുന്നതിനാണ് പരിഗണനയെന്നും അതിന് ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് അറിയുന്നത്. ഈ മാസം 19ന് ടീം പ്രഖ്യാപനമുണ്ടാവും. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. രോഹിത് ശര്‍മ ടീമിനെ നയിക്കും.
പ്രഖ്യാപനം അടുത്തിരിക്കെ ടീം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കെ എല്‍ രാഹുലിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്‌പെഷലിസ്റ്റ് ബാറ്ററായിട്ടാവും കളിപ്പിക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കെ എല്‍ രാഹുല്‍ സ്‌പെഷലിസ്റ്റ് ബാറ്ററായി കളിച്ചാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണിനൊപ്പം റിഷഭ് പന്തിനെയും സെലക്ടര്‍മാര്‍ പരിഗണിക്കാനിടയുണ്ട്.
അടുത്തമാസം 19ന് പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമാകുക. 20ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. മാര്‍ച്ച് രണ്ടിന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.