'രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠ ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി

By Web Desk  |  First Published Jan 14, 2025, 10:04 AM IST

രാമക്ഷേത്ര നിർമ്മാണത്തിലൂടെയാണ് ഇന്ത്യയിൽ യഥാർ‍ത്ഥ സ്വാതന്ത്ര്യം സ്ഥാപിതമായതെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്

Ram Temple consecration 'true independence of Bharat' says RSS chief Mohan Bhagwat

ദില്ലി: രാമക്ഷേത്ര പ്രതിഷ്ഠയെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയിലൂടെയാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.  അതുവരെ രാജ്യത്ത് സ്വാതന്ത്ര്യം നടപ്പാക്കാനായിരുന്നില്ലെന്നും മോഹൻ ഭാഗവത് ഇൻഡോറിലെ ഒരു പരിപാടിയിൽ പങ്കെടുക്കവേ പറഞ്ഞു. രാമക്ഷേത്രത്തിനായുള്ള മുന്നേറ്റം ആരെയും എതിർക്കാനല്ലെന്നും, ഇന്ത്യയെ സ്വയം ഉണർത്താനാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ശനിയാഴ്ചയായിരുന്നു രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷികം. പ്രാണ പ്രതിഷ്ഠ സംബന്ധിച്ച് പലകോണുകളില് നിന്നായി സംഘപരിവാറിനും ബിജെപിക്കും എതിരായ വിമർശനങ്ങൾ തുടരുമ്പോഴാണ് ആർഎസ്എസ് മേധാവി ശക്തമായി ന്യായീകരിക്കുന്നത്. പ്രാണ പ്രതിഷ്ഠ പുതിയ കാലചക്രത്തിന്റെ തുടക്കമിട്ടു എന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.

 

Latest Videos

vuukle one pixel image
click me!
vuukle one pixel image vuukle one pixel image