Jan 15, 2025, 10:45 PM IST
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചു ശിവഗിരി മഠം. ഈ വിഷയത്തിൽ മറ്റെന്നാൾ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പദയാത്ര നടത്തും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ നേതൃത്വം നൽകും. ആചാരങ്ങളിൽ മാറ്റം വേണമെന്നാണ് ആവശ്യം.
ആചാര പരിഷ്കരണ യാത്ര എന്ന പേരിലാണ് മറ്റെന്നാൾ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ പദയാത്ര നടക്കുന്നത്. ഷർട്ട് ധരിച്ചുകൊണ്ടുള്ള ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിനൊപ്പം ദേവസ്വം ബോർഡ് സവർണ ജനതയുടെ അധികാര കുത്തകയായി മാറാതെ മത പരിഷ്കരണത്തിൽ എല്ലാ സമുദായങ്ങൾക്കും തുല്യ പരിഗണന നൽകിക്കൊണ്ട് സംവരണം നടപ്പാക്കണം എന്ന ആവശ്യവും ശിവഗിരി മഠം മുന്നോട്ടു വെയ്ക്കുന്നു.