വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് ഉത്തരവ്.
കൊച്ചി: നടിയുടെ അധിക്ഷേപ പരാതിയെ തുടർന്ന് റിമാൻഡിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് ഉത്തരവ്. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി ജയിൽ ഡിജിപിയെ വിളിച്ചു വരുത്തി നിർദ്ദേശം നൽകി. സംഭവം ജയിൽ ആസ്ഥാന ഡിജിപി അന്വേഷിക്കും. മധ്യമേഖല ഡിഐജി ജയിൽ സന്ദർശിച്ച് സൗകര്യമൊരുക്കിയെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്തുകൊണ്ടുവന്നത്.