മാളിലെ എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് തെന്നി വീണു, 3 വയസുകാരന് ദാരുണാന്ത്യം

By Web Desk  |  First Published Jan 15, 2025, 7:09 PM IST

എസ്കലേറ്ററിന്‍റെ കൈവരിയിൽ ഇരുന്ന് താഴേക്ക് വരാൻ ശ്രമിച്ച കുട്ടി ബാലൻസ് നഷ്ടപ്പെട്ട് തറയിലേക്ക് വീഴുകയായിരുന്നു.

three year old boy dies after falling from escalator handrail at mall in delhi

ദില്ലി: ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് മൂന്ന് വയസുകാരൻ മരിച്ചു.  പടിഞ്ഞാറൻ ദില്ലിയിലെ തിലക് നഗറിലെ പസഫിക് മാളിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ചുവെന്ന് പോലീസ് അറിയിച്ചു.

ഉത്തം നഗറിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഷോപ്പിംഗ് മാളിലെത്തിയിരുന്നു. ഈ സംഘത്തിലെ കുട്ടിയാണ് മാളിൽ സിനിമ കാണാൻ പോകുന്നതിനിടെ അപകടത്തിൽപ്പട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ കൂടെയുണ്ടായിരുന്ന മുതിർന്നവർ സിനിമ ടിക്കറ്റ് വാങ്ങുന്ന തിരക്കിലായിരുന്നു. ഇതിനിടെ കുട്ടി എസ്കലേറ്ററിന് സമീപത്തെത്തി. എസ്കലേറ്ററിന്‍റെ കൈവരിയിൽ ഇരുന്ന് താഴേക്ക് വരാൻ ശ്രമിച്ച കുട്ടി ബാലൻസ് നഷ്ടപ്പെട്ട് തറയിലേക്ക് വീഴുകയായിരുന്നു.

Latest Videos

പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ഡിഡിയു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. പൊലീസ് നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Read More : പെരുമാതുറയിൽ 2 യുവാക്കൾ, കയ്യിൽ എംഡിഎംഎയും കഞ്ചാവും, പിടികൂടിയപ്പോൾ പങ്കാളികൾ ആക്രമിച്ചു; പിന്നാലെ അറസ്റ്റ്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image