Delhi winter: ദില്ലിയിലെ തെരുവുകളില്‍ തണുപ്പ് തീ കായുമ്പോള്‍...
First Published | Jan 25, 2022, 10:13 PM ISTകൈയില്‍ ചെറു ചൂടോടെ കട്ടന്‍കാപ്പിയുമായി ഉത്തരേന്ത്യയിലെ മഞ്ഞുകാലം ആസ്വദിക്കാമെന്ന കാല്പനിക സ്വപ്നത്തിലാണ് സഞ്ചാരികള്‍ ദില്ലിയിലേക്ക് വണ്ടി കയറുന്നത്. അതിരാവിലെ എഴുന്നേറ്റ് നടന്നാല്‍ മഞ്ഞില്‍ മൂടിപ്പുതച്ചുറങ്ങുന്ന ദില്ലി കാണാം. തൊട്ടടുത്തുള്ളത് പോലും കാണാന്‍ കഴിയാത്തതരം മൂടലായിരിക്കും മഞ്ഞിന്. അതിനാല്‍ തന്നെ ട്രാഫിക് ബ്ലോക്ക് ശൈത്യ കാലത്ത് സ്ഥിരം കാഴ്ചയാണ്. പ്രൌഢഗംഭീരമായ തെരുവുകള്‍, ഗലികള്‍, ഘാട്ടുകള്‍... എങ്ങനെ തണുപ്പരിച്ചിറങ്ങാത്തൊരു ഇടവും ബാക്കിയുണ്ടാകില്ല. പുറത്ത് നിന്ന് കാഴ്ചകള്‍കാണാനെത്തുന്നവര്‍ക്ക് ദില്ലി ഒരു കാഴ്ചയാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ദില്ലിയിലെ തണുപ്പറിഞ്ഞവരാരാണ്...? ദില്ലിയിലെ ശൈത്യകാലം ചിത്രങ്ങളും എഴുത്തും അനന്ദുപ്രഭ