ഈ ചെടിയിൽ സ്പർശിക്കേണ്ടി വന്നാലുണ്ടാകുന്ന അതികഠിനമായ വേദന സഹിക്കാൻ മനുഷ്യർക്ക് വലിയ പാട് തന്നെയായിരിക്കും. ദിവസങ്ങളും മാസങ്ങളും ചിലപ്പോൾ ആ വേദന നീണ്ടുനിന്നേക്കാം.
നമുക്ക് പരിചയമില്ലാത്ത അനേകം ജീവജാലങ്ങൾ അടങ്ങിയതാണ് ഈ പ്രപഞ്ചം. അതിൽ തന്നെ നമ്മൾ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അനേകം അനേകം സസ്യങ്ങൾ ഈ ലോകത്തുണ്ടാകാം. അതിൽ തന്നെ അങ്ങേയറ്റം അപകടകാരികളായ ചില സസ്യങ്ങളും ഉണ്ടാവും. അടുത്തുപോകാൻ പോലും ഒന്നു പേടിക്കേണ്ടി വരുന്ന തരത്തിലുള്ളതാവും ഈ സസ്യങ്ങൾ.
നമുക്കറിയാം, പാമ്പുകളും ചിലന്തികളും തുടങ്ങി വിഷം നിറഞ്ഞ, അപകടകാരികളായ ജീവികൾക്ക് പേരുകേട്ട നാടാണ് ഓസ്ട്രേലിയ എന്ന്. എന്നാൽ, ജീവികൾ മാത്രമല്ല, അത്യന്തം അപകടകാരിയായ ഒരു സസ്യവുമുണ്ട് ഓസ്ട്രേലിയയിൽ. അതിന്റെ പേരാണ് ജിംപി ജിംപി (Gympie-Gympie). ശാസ്ത്രീയനാമം ഡൻഡ്രോക്‌നൈഡ്. അങ്ങേയറ്റം അപകടകാരിയായ ഈ ചെടിയെ സൂക്ഷിക്കണമെന്ന് വിദഗ്ദ്ധർ പലപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്.
ഈ ചെടിയുടെ ഇലകളുടെ പുറംഭാഗത്ത് ചെറിയ സൂചികൾ പോലെ രോമങ്ങൾ കാണാം. ഇതിനകത്ത് വിഷം അടങ്ങിയിട്ടുണ്ട്. ഒരു കുത്ത് കിട്ടിയാൽ തീർന്നുവെന്നർത്ഥം. തേളിന്റെ വിഷത്തോട് ഇതിനെ താരതമ്യപ്പെടുത്താറുണ്ട്. ആസിഡ് വീണ് കൈപൊള്ളിയിരിക്കുന്ന അതേ സമയത്ത് തന്നെ വൈദ്യുതാഘാതമേറ്റാൽ എങ്ങനെയുണ്ടാവും? സഹിക്കാനാവില്ല അല്ലേ? ഈ ചെടിയുടെ കുത്ത് കിട്ടിയാലും അത്ര തീവ്രമായ വേദന അനുഭവിക്കേണ്ടി വരും എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. നാഡീവ്യൂഹത്തെയാണത്രെ ഈ വേദന ബാധിക്കുക.
ഈ ചെടിയിൽ സ്പർശിക്കേണ്ടി വന്നാലുണ്ടാകുന്ന അതികഠിനമായ വേദന സഹിക്കാൻ മനുഷ്യർക്ക് വലിയ പാട് തന്നെയായിരിക്കും. ദിവസങ്ങളും മാസങ്ങളും ചിലപ്പോൾ ആ വേദന നീണ്ടുനിന്നേക്കാം. മാത്രമല്ല, അതികഠിനമായ ആ വേദന സഹിക്കാനാവാതെ ചിലപ്പോൾ മരണത്തെ കുറിച്ചുപോലും ചിന്തിച്ച് പോകും എന്നും പറയുന്നു.
undefined
എന്തായാലും, ഈ ചെടികൾ ഉള്ള സ്ഥലത്ത് പോകാതിരിക്കുക, കണ്ടാൽ അതിൽ തൊടാതിരിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.
'വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി'; യുവതിയോട് യാത്ര പറയാനെത്തിയത് ആരെന്ന് കണ്ടോ?