മത്സരത്തിന്‍റെ ഭാഗമായി പ്രദേശത്തെ ഏറ്റവും തടിയന്‍ കരടിയെ കണ്ടെത്താനുള്ള വോട്ടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ വോട്ട് നേടിയയാൾ വിജയിക്കും. യുഎസ്‌എ ടുഡേ റിപ്പോർട്ട് ചെയ്തത് ഈ വർഷം 7,93,000 വോട്ടുകൾ ഈ മത്സരത്തില്‍ രേഖപ്പെടുത്തിയെന്നാണ്. കഴിഞ്ഞ വർഷത്തെ 6,50,000 വോട്ടെന്ന റെക്കോർഡ് ഈ വര്‍ഷം മറികടന്നു. മത്സര ശേഷം കൂടുതല്‍ ആളുകള്‍ ദേശീയോദ്യാനം സന്ദര്‍ശിക്കുന്നതായും അധികൃതരും പറയുന്നു.
ദേശീയോദ്യാനങ്ങളും മൃഗശാലകളും ഇത്തരത്തില്‍ മത്സരം നടത്തുന്നതിന്‍റെ പ്രധാന ഉദ്ദേശം മൃഗശാലകളുമായി ജനങ്ങള്‍ക്കുള്ള ബന്ധം നിലനിര്‍ത്തുക, അതുവഴി വന്യമൃഗങ്ങളെ കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും അതോടൊപ്പം മൃഗശാലകളുടെ വരുമാനം ഉയര്‍ത്തുകയുമാണ്.
പലപ്പോഴും ഇത്തരം മത്സരങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയാകാറുണ്ട്. അലാസ്കയിലെ കാറ്റ്മൈ നാഷണൽ പാർക്ക് തങ്ങളുടെ സാമൂഹ്യമാധ്യമ പേജില്‍ നടത്തിയ മത്സരം അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായി. മത്സരത്തില്‍ ഏറ്റവും തടിച്ച കരടിയെതെന്ന് കണ്ടെത്താനായി നടത്തിയ വോട്ടിങ്ങ് രീതിയാണ് മത്സരം രസകരമാക്കി മാറ്റിയത്.
747 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് 480 ഓട്ടിസ് തടിയന്‍ കരടിപ്പട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം നേടിയ വാക്കറും ( ആരാധകര്‍ അവനെ ബാരൺ ഓഫ് ബേർഡൻകാഡോങ്ക് - Baron of Beardonkadonk- എന്നും വിളിക്കുന്നു. ) തമ്മിലായിരുന്നു ഏറ്റവും വലിയ മത്സരം.
മത്സരത്തില്‍ ഏതാണ്ട് 6,000 ത്തിലധികം വോട്ടുകള്‍ നേടിയാണ്, ഏഴ് വര്‍ഷത്തെ മത്സരത്തിനിടെ നാലാം തവണയും ഓട്ടിസ് വിജയിച്ചത്. 'ഓട്ടിസിനോട് ആളുകളുടെ സ്നേഹം , മത്സരത്തിലൂടെയും പ്രചാരണങ്ങളിലൂടെയും പ്രകടിപ്പിക്കുന്നത് കാണാൻ ശരിക്കും രസമാണ്.' എന്നായിരുന്നു ഒട്ടിസിനെ കുറിച്ച് എക്സ്പ്ലോര്‍ ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റിൽ വിശേഷിപ്പിക്കുന്നത്.
'ഇടത്തരം വലിയ ആളും തടഞ്ഞ മുഖവും വലിയ ചെവിയും. 25-കാരനായ അദ്ദേഹം , ശൈത്യകാല നിദ്രയിലേക്ക് കടക്കുന്നതിന് മുമ്പ് ബ്രൂക്ക് വെള്ളച്ചാട്ടത്തിൽ വിരുന്നെത്തുന്ന ഏറ്റവും പഴയ കരടികളിൽ ഒന്നാണെന്ന് വെബ് സൈറ്റ് പറയുന്നു.
പാർക്കിൽ ഏതാണ്ട് 2,200 കരടികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2001 ലാണ് 480 ഓട്ടിസിനെ ഗവേഷകർ തിരിച്ചറിയുന്നത്. ഇതോടെ ഓട്ടിസിനായി സാമൂഹ്യമാധ്യമങ്ങളില്‍ പേജുകള്‍ തുറക്കപ്പെട്ടു. നാള്‍ക്കുനാള്‍ ആരാധകരും കൂടി.
'ഓട്ടിസിനെ 'എനർജി എക്കണോമിക്‌സിന്‍റെ മാസ്റ്റർ' എന്ന് വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു' വെന്ന് ഈ മത്സരത്തിന്‍റെ സംഘാടകന്‍ മൈക്ക് ഫിറ്റ്സ് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. 'സാല്‍മണ്‍ വേട്ടയില്‍, തന്‍റെ ക്ഷമയും അനുഭവവും ഉപയോഗിച്ച് കലോറി നഷ്ടം വളരെ ഗണ്യമായി കുറയ്ക്കാന്‍ ഓട്ടിസിന് കഴിയുന്നു'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '
മുമ്പ്, 2014 ൽ ആദ്യ തടിയന്‍ കരടി മത്സരത്തില്‍ ഓട്ടിസാണ് വിജയിച്ചത്. 2016 ലും 2017 ലും തുടര്‍ച്ചയായി അവന്‍ കിരീടം നിലനിര്‍ത്തി. കഴിഞ്ഞ സെപ്തംബര്‍ 30- ന് ആരംഭിച്ച മത്സരം ഒക്ടോബർ 4 ന് സെമിഫൈനല്‍ റൌണ്ടിലെത്തുമ്പോള്‍ റണ്ണറപ്പായ Bear 812 -നെ 2600 -ൽ അധികം വോട്ടുകൾക്ക് ഓട്ടിസ് തോല്‍പ്പിച്ചു.
കഴിഞ്ഞ വർഷം ഏകദേശം 1000 പൗണ്ട് തൂക്കമുണ്ടെന്ന് വിശേഷിപ്പിച്ച വാക്കറിനെ പരാജയപ്പെടുത്തുന്നതിന് മുമ്പ്, ഈ വർഷത്തെ ഓട്ടിസിന്‍റെ ഭാരം കണക്കാക്കും.
'ബിയർ ഫോഴ്സ് വൺ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഓട്ടിസ് ഈ വർഷം 22,532 വോട്ടുകൾ നേടി. ജനങ്ങളുടെ വോട്ട് നേടി ഓട്ടിസ് വിജയിച്ചെങ്കിലും മത്സരം വിവാദമായി.
'ഓട്ടിസ് വിജയിച്ചത്... സഹതാപ വോട്ട് വലിയ തോതിൽ മാറിഞ്ഞത് കൊണ്ട് മാത്രമാണ്,' 16,000 -ൽ അധികം അംഗങ്ങളുള്ള ഫാറ്റ് ബിയർ വീക്ക് ബ്രാക്കറ്റ് ടൂർണമെന്‍റിന്‍റെ സാമൂഹ്യമാധ്യമ പേജില്‍ ലെസ്ലി ജെൻസൻ എന്നയാള്‍ എഴുതി.
'വൃദ്ധസദനത്തിലെ ചില വൃദ്ധർക്ക് എംവിപി ട്രോഫി നൽകുന്നത് പോലെയാണ് ഇത്. ഗ്രൂപ്പിലെ പലരും 'ഹിപ്പോ-എസ്ക്യൂ' 474-നായി വാദിച്ചതായി തോന്നുന്നു, അവൻ ശീതകാലനിദ്ര ഉപേക്ഷിച്ചതിന് ശേഷം ഇതിനകം തന്നെ തടിവച്ചിരുന്നു.
കഴിഞ്ഞ വർഷം 1,400 പൗണ്ടിലധികം ഭാരമാണ് അവന് കണക്കാക്കിയിരുന്നത്. എന്നാൽ ഈ വർഷം കൂടുതൽ ഭാരമുള്ളതായി തോന്നി. ഓട്ടിസിനെ തോൽപ്പിക്കാൻ വാക്കറിന് തീര്‍ച്ചയായും അർഹതയുണ്ട്. കാരണം അവൻ തടിച്ചയാളാണ്. ' മെറെഡിത്ത് സ്ട്രാറ്റ്മാൻ തന്‍റെ സാമൂഹ്യമാധ്യമ പേജില്‍ കുറിച്ചു. എല്ലാവർക്കും ഓട്ടിസിനെ ഇഷ്ടമാണ്. എല്ലാവരും അവനെ ആരാധിക്കുന്നു. പക്ഷേ അവൻ ഏറ്റവും വലിയ തടിയനല്ലെന്നും അവര്‍ എഴുതി.
മൈക്ക് ഫിറ്റ്സ് ഈ കുറിപ്പിനോട് യോജിക്കുന്നു. 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും തടിച്ചവനും വാക്കറാണ്. അവന്‍ ജയത്തിന് അർഹനാണെന്ന് ഞാൻ കരുതുന്നു. ' അദ്ദേഹം പറയുന്നു. പക്ഷേ, വാക്കര്‍ ഒറ്റിസിനോട് 11,000 ത്തിലധികം വോട്ടുകൾക്ക് തോല്‍വി സമ്മതിച്ചു.
2014 - ലാണ് ഏറ്റവും വലിയ തടിയന്‍ കരടിയെ തെരഞ്ഞെടുക്കുവാനുള്ള മത്സരം ആരംഭിച്ചത്. ദേശീയോദ്യാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും അവയുടെ സാമ്പത്തീക ഭദ്രത നിലനിര്‍ത്തുകയുമാണ് മത്സരത്തിന്‍റെ ലക്ഷ്യം. പാർക്ക് സ്ഥിതിചെയ്യുന്ന അലാസ്കയിലെ ബ്രിസ്റ്റോൾ ബേയിൽ, തവിട്ടുനിറത്തിലുള്ള കരടികൾ മനുഷ്യനേക്കാൾ എണ്ണത്തില്‍ കൂടുതലാണെന്ന് സിഎൻഎൻ പറയുന്നു.
ശീതകാല നിദ്രയ്ക്കായുള്ള തയ്യാറെടുപ്പിൽ കരടികളുടെ വിജയം ആഘോഷിക്കുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ് മത്സരം. ആൺ തവിട്ട് കരടികൾക്ക് 600 മുതൽ 900 പൗണ്ട് വരെ ഭാരം ഉണ്ടാകും. പക്ഷേ അവർ ശീതകാല നിദ്രയിലേക്ക് കടക്കുമ്പോള്‍ അവർക്ക് 1,000 പൗണ്ടിൽ കൂടുതൽ ഭാരം വരും.
ശീതകാലത്ത് ഭക്ഷണം കുറയുകയും ഉറക്കം കൂടുതലുമാണ്. ഇത് കരടികളുടെ ഭാരത്തില്‍ വലിയ വ്യത്യസമുണ്ടാക്കുന്നു. അവരുടെ ഭാരം ഏതാണ്ട് മൂന്നിലൊന്ന് വരെ ഇക്കാലത്ത് കുറയുന്നു. സാധാരണഗതിയില്‍ കരടികൾ നാല്‍പ്പതിലധികം സാൽമണ്‍ മത്സ്യങ്ങളെ പിടിക്കുന്നു. ഓരോ സാൽമണിലും ഏകദേശം 4,500 കലോറി വരെ ഉണ്ടാകാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona