ജമീമയ്ക്കും മന്ദാനയ്ക്കും അര്‍ധ സെഞ്ചുറി! വിന്‍ഡീസ് വനിതകള്‍ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് വന്‍ സ്‌കോര്‍

By Web Team  |  First Published Dec 15, 2024, 8:47 PM IST

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഉമ ചേത്രി (24) - സ്മൃതി സഖ്യം 50 റണ്‍സ് ചേര്‍ത്തു.


നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യന്‍ വനിതകള്‍. നവി മുംബൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സ്മൃതി മന്ദാന (54), ജമീമ റോഡ്രിഗ്‌സ് (73) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മലയാളി താരം സജന സജീവനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മറ്റൊരു മലയാളി താരം മിന്നു മണിക്ക് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഉമ ചേത്രി (24) - സ്മൃതി സഖ്യം 50 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഉമയെ പുറത്താക്കി കരിഷ്മ കരിഷ്മ റാംഹരക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് സ്മൃതി - ജമീമ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഇന്ത്യയുടെ മികച്ച സ്‌കോറിന് അടിത്തറയിട്ടത്. 14-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മൃതിയെ കരിഷ്മ പുറത്താക്കുകയായിരുന്നു. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി. തുടര്‍ന്നെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിന് (20) അധികം ആയുസുണ്ടായിരുന്നില്ല. എന്നാല്‍ ജമീമ - ഹര്‍മന്‍പ്രീത് (13) സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ നാലാം പന്തില്‍ ജമീമ റണ്ണൗട്ടായി. 35 പന്തുകള്‍ നേരിട്ട ജമീമ രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. ഹര്‍മന്‍പ്രീതിനൊപ്പം സജന (1) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.  

Latest Videos

സൂര്യയും ശ്രേയസും രഹാനെയും മടങ്ങി! പിന്നീട് ഷെഡ്‌ജെയുടെ വെടിക്കെട്ട്, മുംബൈക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫി

ഇന്ത്യ: സ്മൃതി മന്ദാന, ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സജീവന്‍ സജന, രാധാ യാദവ്, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്.

undefined

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, ചിനെല്ലെ ഹെന്റി, ഷാബിക ഗജ്നബി, അഫി ഫ്‌ലെച്ചര്‍, സൈദ ജെയിംസ്, മാന്‍ഡി മാംഗ്രു, കരിഷ്മ റാംഹരക്ക്, ഷാമിലിയ കോണല്‍. 

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യയും വിന്‍ഡീസും തമ്മില്‍ കളിക്കുക. ടി20 മത്സരങ്ങള്‍ നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ഏകദിനങ്ങള്‍ വഡോദരയിലുമാണ് നടക്കുക. രണ്ടാം മത്സരം 17നും മൂന്നാമത്തേത് 19നും നടക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴിന് ആരംഭിക്കും. ആദ്യ ഏകദിനം 22ന് ആരംഭിക്കും. 24ന് രണ്ടാം ഏകദിനവും 27 അവസാന ഏകദിനവും കളിക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. സജന ടി20 ടീമില്‍ മാത്രമാണ് ഇടം നേടിയത്. മിന്നു രണ്ട് ടീമിലുമെത്തി.

click me!