ബ്ലാക് സ്പോട്ടുകളിൽ ഇനി പൊലീസ് - എംവിഡി സംയുക്ത പരിശോധന; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പ്രത്യേക കോമ്പിങ്

By Web Team  |  First Published Dec 15, 2024, 9:09 PM IST

പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് ബ്ലാക്ക് സ്പോട്ടുകളിൽ പരിശോധന നടത്തുന്നത്. 


തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങൾ പതിവായ ബ്ലാക് സ്പോട്ടുകളിൽ പൊലിസ് - മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും.  റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗത വകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി നോജ് എബ്രഹാം വിളിച്ച യോഗം നാളെ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ ജില്ലാ പൊലിസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാർ തുടങ്ങിയവർ പങ്കെടുക്കും. ബ്ലാക് സ്പോർട്ടുകള്‍ കേന്ദ്രീകരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്ന പദ്ധതിയായിരിക്കും യോഗത്തിലെയും പ്രധാന ചർച്ച. അതേസമയം അപകടങ്ങൾ കുറയ്ക്കാൻ പൊലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുന്ന കാര്യത്തിൽ ഡിജിപിക്ക് ഗതാഗത കമ്മീഷണർ കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

Latest Videos

Read also: നിരത്തിലെ അപകടങ്ങള്‍ തുടര്‍ക്കഥ; ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാർ, ഉന്നത തല യോഗം വിളിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!