പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

First Published | Jul 27, 2020, 3:07 PM IST

അടുത്തിടെയാണ് അച്ഛനാകാന്‍ പോകുന്ന കാര്യം ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തിയത്. ഗര്‍ഭിണിയായ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമൊത്തുള്ള ഫോട്ടോയും താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ മറ്റു ചിത്രങ്ങള്‍ കൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. നടാഷയ്‌ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

ഇപ്പോള്‍ മുംബൈയിലെ വീട്ടിലാണ് ഹാര്‍ദിക് പാണ്ഡ്യയുള്ളത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ഹാര്‍ദിക് പരിശീലനവും നടത്തുന്നുണ്ട്. അടുത്തിടെ താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ സന്ദര്‍ശിച്ചിരുന്നു.
undefined
ധോണിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പാണ്ഡ്യ റാഞ്ചിയില്‍ ധോണിയുടെ വീട്ടിലെത്തിയത്. സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയും ഹാര്‍ദിക്കിനൊപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
undefined

കാമുകിയും നടിയുമായി നടാഷ സ്റ്റാന്‍കോവിച്ചും താനും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് അടുത്തിടെയാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ വിശദമാക്കിയത്.
undefined
അഭിനയസാധ്യകള്‍ തേടി മുംബൈയിലെത്തിയ സൈബീരിയന്‍ സ്വദേശിയാണ് നടാഷ. ഈ വര്‍ഷം ജനുവരി ഒന്നിനാണ് നടാഷയുമായി പ്രണയിത്തിലാണെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയത്.
undefined
പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഹാര്‍ദിക്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിനത്തിലൂടെ തിരിച്ചുവരാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
undefined
വളരെ പെട്ടന്നായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും. ആദ്യമായി പരിചയപ്പെടുമ്പോള്‍ താന്‍ ആരാണെന്ന് പോലും നടാഷയ്ക്ക്ി അറിയുമായിരുന്നില്ലെന്ന് പാണ്ഡ്യ വ്യക്തമാക്കിയിരുന്നു.
undefined
സ്വന്തം സഹോദരനായ ക്രുനാല്‍ പോലും വിവാഹനിശ്ചയത്തെക്കുറിച്ച് രണ്ട് ദിവസം മുന്‍പ് മാത്രമാണ് വിവരം അറിയുന്നത്. തീരുമാനത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായെന്നും പാണ്ഡ്യ പറയുന്നു.
undefined

Latest Videos

click me!