'മാർക്കോ'യുടെ ആദ്യ ടിക്കറ്റ് കേരള സ്പീക്കർക്ക്; ബി​ഗ് സ്ക്രീൻ വയലൻസ് മോഡിന് ഇനി 5 നാൾ, പ്രതീക്ഷയിൽ ആരാധകർ

By Web Team  |  First Published Dec 15, 2024, 3:23 PM IST

ഡിസംബർ 20ന് മാര്‍ക്കോ തിയറ്ററില്‍ എത്തും. 


വർഷം മലയാള സിനിമാസ്വാദകരിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ ഉണർത്തിയിരിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നാകയകനായി എത്തുന്ന ചലച്ചിത്രം, ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുൻപ് തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. 

ഇപ്പോഴിതാ 'മാർക്കോ'യുടെ ആദ്യ ടിക്കറ്റ് ബുക്കിംഗ് നിർവ്വഹിച്ചിരിക്കുകയാണ് കേരള സ്പീക്കർ എ.എൻ ഷംസീര്‍. 'എറെ നാളായി പരിചയമുള്ള പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ആദ്യ സിനിമയാണ് മാ‍ർക്കോയെന്നും ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നുവെന്നും ടിക്കറ്റ് ബുക്കിംഗ് നിർവ്വഹിച്ചുകൊണ്ട് സ്പീക്കർ പറഞ്ഞു. 

Latest Videos

ഡിസംബർ 20ന് ലോകമെങ്ങും റിലീസിനെത്തുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് ഇതോടെ തുടക്കമായിരിക്കുകയാണ്. ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്. ചിത്രം തിയേറ്ററുകളിൽ എത്താൻ ഇനി 5 ദിനങ്ങൾ മാത്രമാണുള്ളത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്ററുകളും ​ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. 

സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസമാണ് നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്നതിനും ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ് തയ്യാറായിരിക്കുന്നത്. മല്ലു സിങ് ആയി എത്തി ഉണ്ണി മുകുന്ദൻ മലയാളികളുടെ മനസ്സ് കവർന്നിട്ട് ഒരു പതിറ്റാണ്ടിലേറെയായി. അന്നു മുതൽ നായകനായും വില്ലനായും ക്യാരക്ടർ റോളുകളിലുമൊക്കെ ഉണ്ണി എത്തിയപ്പോഴും മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മുൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് മാർക്കോ. 

undefined

ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ 100 ദിവസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിൽ 60 ദിവസവും ആക്ഷൻ രം​ഗങ്ങൾക്ക് വേണ്ടിയാണ് മാറ്റിവച്ചത്. മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ത്രില്ലറാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങിയതെന്നാണ് വിവരം. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സം​ഗീതം ഒരുക്കുന്നത്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. 

ജീവിതത്തിൽ ഒരുകൂട്ട് വേണമെന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്; നിഷ സാരംഗ്

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

tags
click me!