മഴ ആശങ്ക; നഗരം ചുറ്റാനൊരുങ്ങി അത്തചമയ ഘോഷയാത്ര

First Published | Aug 30, 2022, 9:21 AM IST

ത്തം കരുത്താല്‍ ഓണം വെളുക്കുമെന്നാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പിടിയില്‍ നിന്ന് കേരളത്തിനും രക്ഷയില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങള്‍ പെയ്തൊഴിഞ്ഞ മഴയില്‍ അത്തചമയ നഗരയിലെ ഒരുക്കങ്ങള്‍ മഴയില്‍ കുതിര്‍ന്നാണ് നില്‍ക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയുള്ള പതിനാല് ജില്ലകളില്‍ നിന്ന് പതിനാല് നിശ്ചല ദൃശ്യങ്ങളും ആയിരത്തിലധികം കലാകാരന്മാരും എഴുപത്തിയഞ്ച് കലാരൂപങ്ങളും  തൃപ്പൂണിത്തുറയിലെ അത്തം ഗ്രൗണ്ടില്‍ ഒരുങ്ങിയിരുന്നു. പത്ത് മണിയോടെയാണ് അത്തചമയ ഘോഷയാത്ര ആരംഭിക്കുക. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ ചന്തു പ്രവത്. 

കെ ബാബു എംഎല്‍എ പതാക ഉയര്‍ത്തുന്നതോടെ അത്തചമയ ഘോഷയാത്രകള്‍ക്ക് തുടക്കമാകും. തൃശ്ശൂരില്‍ നിന്നുള്ള പുലിക്കളി സംഘം. മലപ്പുറത്ത് നിന്നുള്ള കെട്ടുകാഴ്ചാ സംഘം എന്നിവരും ഘോഷയാത്രയ്ക്ക് തയ്യാറായി കഴി‌ഞ്ഞു. 

തൃശ്ശൂരില്‍ നിന്ന് ഇരുപത് പുലിക്കാരും പത്ത് മേളക്കാരുമാണ് ഇന്നലയോടെ അത്ത ഗ്രൗണ്ടില്‍ എത്തിചേര്‍ന്നിരുന്നു. 


തൃത്തൂണിത്തുറയിലെ പ്രധാന വീഥിയിലൂടെ പ്രഥക്ഷിണം വച്ചാണ് അത്തഘോഷയാത്ര കടന്ന് പോവുക. രാവിലെ പത്ത് മണിക്ക് തുടങ്ങിയാല്‍ നഗരപ്രഥക്ഷിണം കഴിഞ്ഞ് ഏതാണ്ട് മൂന്ന് മണിയോടെയാണ് ഘോഷയാത്ര അവസാനിക്കുക. 

മലപ്പുറം ജില്ലയിലെ തിരൂര്‍ ചമ്രവട്ടത്ത് നിന്നുള്ള അഞ്ചോളം കലാകാരന്മാരും ഘോഷയാത്രയില്‍ ഹിന്ദു ദേവതകളുടെ നിശ്ചല ദൃശ്യങ്ങളുമായി മാറ്റുകൂട്ടും. 

1985 മുതലാണ് അത്തചമയ ഘോഷയാത്ര ത‍ൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നത്. നാമമാത്ര സര്‍ക്കാര്‍ സഹായമാണ് ഇന്ന് ഘോഷയാത്രയ്ക്ക് ലഭിക്കുന്നത്. 
 

Latest Videos

click me!