ലക്ഷദ്വീപ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റൽ മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചു; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

By Web Team  |  First Published Dec 15, 2024, 2:57 PM IST

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ലക്ഷദീപിൽ നിന്നുള്ള വിദ്യാര്‍ത്ഥിയെ ഏഴംഗ സംഘം കോളേജ് ഹോസറ്റലിലെ  മുറിയിൽ കയറി ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.


തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും എസ് എഫ് ഐ വിദ്യാര്‍ഥികളുടെ ക്രൂരത. ലക്ഷദീപിൽ നിന്നുള്ള വിദ്യാര്‍ത്ഥിയെ ഏഴംഗ സംഘം കോളേജ് ഹോസറ്റലിലെ  മുറിയിൽ കയറി ക്രൂരമായി മര്‍ദ്ദിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകനും ഭിന്നശേഷിക്കാരനുമായ  അനസ് എന്ന വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ആഴ്ച എസ് എഫ് ഐ നേതാക്കള്‍ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു.

മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അനസിന്‍റെ സുഹൃത്താണ് ഇന്നലെ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥി അന്നത്തെ സംഭവത്തിൽ അനസിനെ പിന്തുണച്ചു  എന്നാരോപിച്ചായിരുന്നു ഇന്നലെ മുറിയിൽ കയറി മര്‍ദ്ദിച്ചത്. മ്യൂസിയം പൊലീസ് കേസെടുത്തു. എസ്ഐഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.

Latest Videos

കുട്ടികൾ ചിരിച്ചത് ഇഷ്ടപ്പെട്ടില്ല, വളർത്തുനായകളുമായി വീട്ടിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഒളിവിൽ


 

click me!