അതിഥി തൊഴിലാളികൾ കിണറ്റിൽ എത്തിനോക്കിയപ്പോൾ കണ്ടുഞെട്ടി, അതും ഒന്നല്ല, രണ്ടെണ്ണം! അണലികളെ പിടികൂടി, വിട്ടയച്ചു

By Web Team  |  First Published Dec 15, 2024, 3:06 PM IST

പഞ്ചായത്ത് അധികൃതരെ സമീപിച്ചതിനെ തുടർന്ന് പാമ്പ് സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തി അണലികളെ പിടികൂടി.


പാലക്കാട്: ചാലിശ്ശേരിയിൽ കിണറ്റിൽ നിന്നും  രണ്ട് അണലികളെ സാഹസികമായി പിടികൂടി. ചാലിശ്ശേരി ബി.എസ്.എൻ.എൽ ഓഫീസിന് സമീപം ചീരൻ വീട്ടിൽ തോമസിന്റെ പറമ്പിലെ കിണറ്റിൽ നിന്നാണ് രണ്ട് അണലികളെ പിടികൂടിയത്. സമീപത്തെ വീട്ടിൽ പണിക്ക് വന്ന  തൊഴിലാളികളാണ് കിണറ്റിൽ രണ്ട് അണലികളെ കണ്ടത്. പഞ്ചായത്ത് അധികൃതരെ സമീപിച്ചതിനെ തുടർന്ന് പാമ്പ് സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തി അണലികളെ പിടികൂടി. പിടികൂടിയ പാമ്പുകളെ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു. 

click me!