ജെമിനി 1.0യേക്കാള്‍ ഇരട്ടി വേഗത ജെമിനി 2.0യ്ക്കുള്ളതായി ഗൂഗിളിന്‍റെ അവകാശവാദം, കൂടുതല്‍ ഫീച്ചറുകളും ജെമിനി അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
കാലിഫോര്‍ണിയ: ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടായ ജെമിനി 2.0 അവതരിപ്പിച്ച് ഗൂഗിൾ. പുതിയ ജെമിനി മോഡൽ മികച്ച പ്രകടനവും വൈവിധ്യമാര്‍ന്ന ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതായാണ് ഗൂഗിളിന്‍റെ അവകാശവാദം. വ്യത്യസ്തമായ അനേകം ജോലികൾ അനായാസം കൈകാര്യം ചെയ്യുക ലക്ഷ്യമിട്ടാണ് ജെമിനി 2.0 നിർമിച്ചിരിക്കുന്നത്. ജെമിനി 1.0 വിവരങ്ങൾ സംഘടിപ്പിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ളതാണെങ്കിൽ, ജെമിനി 2.0 അത് കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനായി ഉള്ളതാണെന്നാണ് ഗൂഗിള്‍ തലവൻ പറയുന്നത്. ഗൂഗിളിന്‍റെ ജെമിനി 2.0യ്ക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കാനാകുമെന്നും ഗൂഗിളിന്‍റെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
ജെമിനി 2.0യുടെ മറ്റൊരു പ്രത്യേകത അതിന്‍റെ വേഗതയാണ്. കൂടാതെ ഗൂഗിൾ അവകാശപ്പെടുന്നതുപോലെ മൾട്ടിമോഡൽ പ്രോസസ്സിംഗിൽ വിപുലമായ കഴിവുകളും ഇതിനുണ്ട്. ടെക്‌സ്റ്റ്, ഓഡിയോ, വീഡിയോ, ഇമേജുകൾ എന്നിവയുൾപ്പെടെ വിവിധ ഡാറ്റാ തരങ്ങളിൽ നിന്നുള്ള ഔട്ട്‌പുട്ടുകൾ വ്യാഖ്യാനിക്കാനും സൃഷ്‌ടിക്കാനും ഇതിന് സാധിക്കും. ഒരു ദശലക്ഷം ടോക്കണുകൾ വരെയുള്ള സിറ്റുവേഷനിൽ വിൻഡോ നിയന്ത്രിക്കാനുള്ള അതിന്‍റെ കഴിവാണ് മറ്റൊരു സവിശേഷത.
Read more: വീണ്ടും ജെയിംസ് വെബ് ദൂരദർശിനി മാജിക്; ക്ഷീരപഥത്തിന് സമാനമായ ഗ്യാലക്സി കണ്ടെത്തി, കൂടെ അയല്‍ക്കാരും
ഉപയോക്താക്കൾക്ക് വേണ്ടി മുൻകൈയെടുക്കാനും തീരുമാനങ്ങൾ എടുക്കാനും ചുമതലകൾ നിർവഹിക്കാനും കഴിവുള്ള സംവിധാനങ്ങളെയാണ് ഏജന്‍റിക് എഐ സൂചിപ്പിക്കുന്നത്. ഇതാണ് ജെമിനിയുടെ പുതിയ വേർഷന്‍റെ പ്രധാന പ്രത്യേകത. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും ജെമിനി 2.0 ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ എഐ സ്റ്റുഡിയോയിലൂടെ മോഡൽ പ്രിവ്യൂവിൽ ലഭ്യമാണ്. വിശാലമായ റോൾഔട്ടിന് മുമ്പ് വിശ്വസനീയമായ ടെസ്റ്റർമാർ മുഖേനയാണ് ജെമിനി 2.0യുടെ സവിശേഷതകൾ ഗൂഗിള്‍ വിലയിരുത്തുന്നത്.
undefined
Read more: ബാറ്ററിയും ക്യാമറയും നിരാശപ്പെടുത്തില്ല? ഗൂഗിള്‍ പിക്‌സല്‍ 9എ ഫീച്ചറുകളും വിലയും ലീക്കായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം