വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ 400 ഫ്ലാറ്റുകൾ: നിര്‍മ്മാണത്തിന് 81 കോടി അനുവദിച്ചു

First Published | Dec 23, 2022, 8:32 PM IST

തിരുവനന്തപുരം: കടൽക്ഷോഭത്തിൽ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഭവനപദ്ധതിയുമായി സര്‍ക്കാര്‍. മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു .  ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാവുക. 284 കുടുംബങ്ങൾക്കാണ് ഇതു വഴി വീടൊരുങ്ങുന്നത്. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. 

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കായി 400 ഫ്ളാറ്റുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: കടൽക്ഷോഭത്തിൽ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഭവനപദ്ധതിയുമായി സര്‍ക്കാര്‍. മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു .  ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാവുക. 284 കുടുംബങ്ങൾക്കാണ് ഇതു വഴി വീടൊരുങ്ങുന്നത്. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. 

Latest Videos

click me!