പരീക്ഷ കഴിഞ്ഞ് നടന്നുപോകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്

By Web Team  |  First Published Dec 13, 2024, 1:50 PM IST

മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു


മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തിൽ മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

ഇവരുടെ പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. ഇന്നലെ പാലക്കാട് ലോറി പാഞ്ഞുകയറി നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് പൊന്നാനയിൽ കാര്‍ നിയന്ത്രണം വിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. കാറിന് അധികം വേഗതയിലാത്തതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം. പരിക്കേറ്റ രണ്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Latest Videos

പാലക്കാട് വീണ്ടും അപകടം; ദേശീയപാതയിലെ ചൂരിയോട് രണ്ടിടങ്ങളിൽ അപകടം, ആർക്കും പരിക്കില്ല

ഒന്നിച്ച് മടക്കം; വിട ചൊല്ലാൻ ആയിരങ്ങൾ ഒഴുകിയെത്തി, 4 പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ അന്ത്യനിദ്ര

undefined

 

click me!