ജെയിൻ, ബിനിൽ എന്നിവരുടെ വിവരങ്ങൾ തേടി എംബസി അധികൃതർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ ബന്ധപ്പെട്ടു.
തിരുവനന്തപുരം : റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിന് വഴിതുറക്കുന്നു. ഇരുവരുടേയും തിരിച്ചറിയൽ രേഖകളും വിവരങ്ങളും ഉടനടി നൽകാൻ റഷ്യൻ എംബസി നിർദേശം നൽകി. ജെയിൻ, ബിനിൽ എന്നിവരുടെ വിവരങ്ങൾ തേടി എംബസി അധികൃതർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ ബന്ധപ്പെട്ടു. പാസ്പോർട്ട് വിശദാംശങ്ങളും, രേഖകളും വീട്ടുകാർ അയച്ചു നൽകി. റഷ്യൻ സർക്കാരിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏറ്റുവാങ്ങിയ ചടങ്ങിൽ കാതോലിക്കബാവ റഷ്യൻ അംബാസിഡറോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബാവയുടെ ഇടപെടൽ.
യുദ്ധത്തിന് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; മലയാളികളുടെ മോചനത്തിന് ഇടപെട്ട് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍
undefined