പിന്നാലെ 200 മീറ്റ൪ മാറി ടിപ്പ൪ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ചു. ബ്രേക്ക് പിടിച്ചിട്ട് കിട്ടാതായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വീണ്ടും അപകടം. ദേശീയപാതയിലെ ചൂരിയോട് രണ്ടിടങ്ങളിലായാണ് അപകടം നടന്നത്. 12 മണിയോടെ മണ്ണാ൪ക്കാടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കയറിയായിരുന്നു ആദ്യ അപകടം. പിന്നാലെ 200 മീറ്റ൪ മാറി ടിപ്പ൪ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ചു. ബ്രേക്ക് പിടിച്ചിട്ട് കിട്ടാതായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ചാറ്റൽമഴയുള്ളതിനാൽ വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആ൪ക്കും പരിക്കില്ലെന്നാണ് വിവരം. ഇന്നലെ പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് സ്കൂൾ കുട്ടികളിലേക്ക് പാഞ്ഞുകയറി 4 വിദ്യാർത്ഥിനികൾ മരിച്ചിരുന്നു. സ്ഥിരം അപകട മേഖലയായ ഇവിടെ ശാസ്ത്രീയ പരിശോധനയുൾപ്പെടെ ഫോറൻസിക് സംഘം നടത്തിയിരുന്നു.