Any Bunny Sa'dah Excavation: ഒമാനില്‍ നിന്ന് വെങ്കലയുഗത്തിലെ കളിപ്പാട്ടം കണ്ടെത്തി
First Published | Jan 11, 2022, 4:00 PM ISTഒമാനിലെ (Oman) മരുഭൂമികളിൽ ഖനനം നടത്തുന്ന പുരാവസ്തു ഗവേഷകർ വെങ്കലയുഗത്തിലെ ഒരു പുരാതന ശിലാഫലകം കണ്ടെത്തി. ഏതാണ്ട് 4,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നവര്‍ കളിക്കാനായി ഉപയോഗിച്ചിരുന്ന ഫലകമായിരിക്കാമെന്ന് കരുതുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഖുമൈറ താഴ്‌വരയിലെ അയ്ൻ ബാനി സഅദയ്ക്ക് (Ayn Bani Sa'dah) ചുറ്റുമുള്ള പ്രദേശത്തെ ഖനനം പൂര്‍ത്തിയായത്. വാർസോ സർവകലാശാലയുടെയും ഒമാനിലെ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെയും നേതൃത്വത്തിലായിരുന്നു ഖനനം. 'ഇത്തരം കണ്ടെത്തലുകൾ വിരളമാണ്, എന്നാൽ ഇന്ത്യ മുതൽ മെസൊപ്പൊട്ടേമിയ വഴി കിഴക്കൻ മെഡിറ്ററേനിയൻ വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് ഇവ ലഭിച്ചിരിക്കുന്നത്. ഇന്ന് നിലവിലുള്ളതിന് ഏതാണ്ട് സമാനമായ ഒരു തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിം ബോർഡിന്‍റെ ഏറ്റവും പ്രശസ്തമായ ഉദാഹരണം ലഭിച്ചത് ഊര്‍ (Ur) എന്ന പ്രദേശത്തെ ശവക്കുഴികളിൽ നിന്നുമണെന്ന് ഖനനത്തിന് നേതൃത്വം നല്‍കുന്ന പിയോറ്റർ ബിലിൻസ്കി പറഞ്ഞു.