മലങ്കര ഓർത്തോഡോക്സ് സഭാ അധ്യക്ഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.
തിരുവനന്തപുരം: മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര നടപടികൾ നടത്തുന്നത് നിയമസഭാ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷന്‍. പള്ളികൾക്കോ സെമിത്തേരികൾക്കോ പുറത്ത് വച്ച് ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നവർക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ ചടങ്ങുകൾ നടത്താം എന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വ്യക്തമാക്കി.
സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആണ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളുടെ സെമിത്തേരികൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങൾ ഉപയോഗിക്കുന്നതിന് 1934 ലെ സഭാ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉറപ്പ് എഴുതി നൽകാൻ സുപ്രീംകോടതി മലങ്കര ഓർത്തഡോക്സ് സഭയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
മലങ്കര സഭയുടെ സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയിലെ പൊതു സൗകര്യങ്ങൾ യാക്കോബായ വിഭാഗത്തിൽ പെട്ടത് ഉൾപ്പെടെ ആർക്കും ഉപയോഗിക്കാം എന്നും അവിടെ വിവേചനം ഇല്ലെന്നും സഭാ അധ്യക്ഷൻ സത്യവാങ്‌മൂലത്തിൽ പറയുന്നു.
'അത് ദൈവത്തിന്‍റെ കൈ'; അത്ഭുതം കോഴിക്കോട്ടെ ഈ കൊച്ചുകുഞ്ഞിന്‍റെ രക്ഷപ്പെടൽ, മരവിപ്പ് മാറാതെ ഹാരിസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം