വിനായക ചതുര്‍ത്ഥിക്ക് ഡാര്‍ക്ക് ചോക്ലേറ്റില്‍ ഒരു ഗണപതി

First Published | Sep 10, 2021, 4:01 PM IST

ത്തരേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവാഘോഷമാണ് വിനായക ചതുര്‍ത്ഥി. ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പൂജിക്കുന്ന ഗണപതി വിഗ്രഹങ്ങള്‍ അന്നേ ദിവസം നദിയിലോ, കടലിലോ നിമജ്ജനം ചെയ്യുന്നു. പാട്ടും ഘോഷയാത്രയും ഒക്കെയായി വലിയ പ്രാധാന്യത്തോടെയാണ് നിമജ്ജന ചടങ്ങ് നടക്കുക. വിഗ്നങ്ങള്‍/പ്രതിബന്ധങ്ങള്‍ നീക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ വിനായകന്‍  എന്ന പേര് കൂടി ഗണപതിക്കുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രധാന്യമുള്ള ഹിന്ദുദൈവമാണ് ഗണപതി. ഇന്ന് വിനായക ചതുര്‍ത്ഥിക്ക്, ലുധിയാന ആസ്ഥാനമായുള്ള ഒരു ബേക്കറി ഉണ്ടാക്കിയ ഗണപതി വിഗ്രഹത്തിന് പ്രത്യേകതകളേറെയാണ്. അറിയാം ആ വിശേഷങ്ങള്‍ 

ചതുർത്ഥിയോടനുബന്ധിച്ച് ലുധിയാന ആസ്ഥാനമായുള്ള ഒരു ബേക്കറിയാണ് ഡാർക്ക് ചോക്ലേറ്റ് ഉപയോഗിച്ച് ഗണേശ വിഗ്രഹം ഉണ്ടാക്കിയത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഉത്സവങ്ങൾ ആഘോഷിക്കണമെന്ന സന്ദേശം നല്‍കുന്നതിനാണ് ചോക്ക്ലേറ്റ് ഗണപതി വിഗ്രഹം ഉണ്ടാക്കുന്നതെന്ന് ബേക്കറി ഉടമയായ ഹർജീന്ദർ സിംഗ് കുക്രേജ പറയുന്നു.

2015 മുതല്‍ ഇത്തരത്തില്‍ ചോക്ലേറ്റ് ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ പരിസ്ഥിതി സൗഹൃദ വിഗ്രഹം 200 കിലോഗ്രാം ചോക്ലേറ്റിൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെ, വിഗ്രഹം 'പാലിൽ നിമജ്ജനം' ചെയ്യും. പിന്നീട് ഏതാണ്ട് 500 ഓളം കുട്ടികള്‍ക്ക് ഈ രുചികരമായ പാല്‍ വിതരണം ചെയ്യും. 


പിന്നീട് ഈ ചോക്ലേറ്റ് പാൽ ശേഖരിച്ച് പാവപ്പെട്ട കുട്ടികൾക്ക് വിതരണം ചെയ്യും. തുടർച്ചയായ ആറാം വർഷവും ലുധിയാന ആസ്ഥാനമായുള്ള റെസ്റ്റോറേറ്ററും ചോക്ലേറ്ററുമായ ഹർജീന്ദർ സിംഗ് കുക്രേജ , ലുധിയാനയിലെ തന്‍റെ സരഭ നഗറിലെ ബേക്കറി കം ചോക്ലേറ്റ് സ്റ്റോറിൽ ശുദ്ധമായ ബെൽജിയൻ ചോക്ലേറ്റ് ഉപയോഗിച്ച് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണപതി വിഗ്രഹം അനാച്ഛാദനം ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos

click me!