'45 ദിവസമായി അവധി അനുവദിച്ചില്ല'; പൊലീസുകാരൻ സ്വയം നിറയൊഴിച്ചത് മാനസിക സംഘർഷം കാരണമെന്ന് സുഹൃത്തുക്കൾ

By Web Team  |  First Published Dec 16, 2024, 4:57 AM IST

അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് വിവരം


മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീത്. 33 വയസ്സാണ് പ്രായം. ക്യാമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അവധി നൽകാത്തതാണ് മാനസിക സംഘർഷത്തിന് കാരണമെന്നാണ് സൂചന. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തെന്ന് സുഹൃത്തുക്കൾ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് വിവരം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

tags
click me!