National Herald case: രാഹുല്‍ വീണ്ടും ഇഡിക്ക് മുന്നില്‍; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്
First Published | Jun 20, 2022, 2:48 PM ISTനാഷണല്‍ ഹെറാള്‍ഡ് കേസില്‍ (National Herald case) എന്‍ഫോഴ്സ്മെന്‍റിന്‍റെ (Enforcement Directorate) ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധി (Rahul Gandhi) ഇന്ന് വീണ്ടും ഹാജരായി. അതേ സമയം ഇഡിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദില്ലിയില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നാലം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റാന്‍ രാഹുല്‍ അപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് ജനപ്രതിനിധികളും ഭാരവാഹികളും ഉള്‍പ്പെടെ ജന്ദര്‍മന്ദറില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ്, സേവാദള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരെല്ലാം പ്രതിഷേധവുമായി ജന്ദര്‍മന്ദിറില്‍ ഒത്തുകൂടിയിരിക്കുകയാണ്. ദില്ലി ജന്ദര്‍മന്ദറില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്ദുപ്രഭ.