സിനിമയ്ക്കപ്പുറം പല താരങ്ങളുടെയും വ്യക്തി ജീവിതത്തിലും ഏറെ സന്തോഷങ്ങള്‍ നല്‍കിയ വര്‍ഷം. അതേ, നിരവധി താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വര്‍ഷമായിരുന്നു 2024.
പല സെലിബ്രിറ്റികള്‍ക്കും ഏറെ പ്രിയപ്പെട്ട വര്‍ഷമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സിനിമയ്ക്കപ്പുറം പല താരങ്ങളുടെയും വ്യക്തി ജീവിതത്തിലും ഏറെ സന്തോഷങ്ങള്‍ നല്‍കിയ വര്‍ഷം. അതേ, നിരവധി താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വര്‍ഷമായിരുന്നു 2024. ഈ വര്‍ഷം മാതാപിതാക്കളായ സെലിബ്രിറ്റികളെയെയും അവരുടെ കുട്ടി താരങ്ങളെയും പരിചയപ്പെടാം.
വിരുഷ്കയുടെ 'അകായ്'
ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും 2024 ഫെബ്രുവരി 15-ന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റു. അകായ് എന്നാണ് മകന്‍റെ പേര്. സാമൂഹ്യമാധ്യമങ്ങളിലൂടെ കോലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 2013ൽ ഒരു ടെലിവിഷൻ പരസ്യത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് അനുഷ്‌ക ശർമ്മയും വിരാട് കോലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017ൽ ഇറ്റലിയിൽ വെച്ച് ഇരുവരും വിവാഹിതരായി. 2021 ജനുവരിയിലാണ് ദമ്പതികൾ തങ്ങളുടെ ആദ്യത്തെ മകളായ വാമികയെ വരവേറ്റത്. വാമിക പിറന്നത് മുതൽ കരിയറിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക. മക്കളെ ലൈം ലൈറ്റിലേക്ക് കൊണ്ട് വരാൻ രണ്ട് പേരും ആഗ്രഹിക്കുന്നില്ലെന്നും ഇരുവരും പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
undefined
ദീപ്‌വീറിന്‍റെ 'ദുവാ'
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും 2024 സെപ്തംബർ ഏഴിനാണ് മകള്‍ പിറന്നത്. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന്റെ പേര്.' ദുവ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് അവള്‍. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു'- ഇന്‍സ്റ്റഗ്രാമില്‍ താരദമ്പതികള്‍ കുറിച്ചു. 38 വയസിലാണ് ദീപിക അമ്മയായത്. ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്.
പേളിഷിന്‍റെ 'നിതാര'
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരദമ്പതികളായ പേളിക്കും ശ്രീനിഷിനും 2024 ജനുവരി 13-നാണ് രണ്ടാമത്തെ മകള്‍ പിറന്നത്. "ഞങ്ങൾ വീണ്ടുമൊരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി"- എന്നാണ് സന്തോഷം പങ്കുവച്ച് ശ്രീനിഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിതാര ശ്രീനിഷ് എന്നാണ് മകളുടെ പേര്. 2019ൽ ആയിരുന്നു പേളിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം നടന്നത്. നില എന്നാണ് ആദ്യ കുഞ്ഞിന്‍റെ പേര്.
അമല പോളിന്‍റെ ഇളയ്
2024 ജൂണിലാണ് നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നത്. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. ഇളയ് എന്നാണ് മകന്‍റെ പേര്. 2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം നടന്നത്. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്.
യാമി ഗൗതമിന്‍റെ 'വേദവിദ്'
നടി യാമി ഗൗതമിനും ഭര്‍ത്താവും ചലച്ചിത്ര നിർമ്മാതാവുമായ ആദിത്യ ധറിനും ആദ്യ കുഞ്ഞ് പിറന്നതും 2024 ആയിരുന്നു. മെയ് 20ന്, ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ഒരു മനോഹരമായ കുറിപ്പോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വേദവിദ് എന്നാണ് കുഞ്ഞിന് താര ദമ്പതികള്‍ പേരിട്ടിരിക്കുന്നത് .
റിച്ച ഛദ്ദ-അലി ഫസല്‍ മകള്‍ സുനൈറ ഐഡ
2024 ജൂലൈ 16-നാണ് സെലിബ്രിറ്റി കപ്പിളായ റിച്ച ഛദ്ദയും അലി ഫസലും മാതാപിതാക്കളായത്. “16.07.24 ന് ഞങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞ് പിറന്നു. ഞങ്ങളുടെ കുടുംബങ്ങൾ വളരെ സന്തോഷത്തിലാണ്, ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും ഞങ്ങൾ നന്ദി പറയുന്നു" - സംയുക്ത പ്രസ്താവനയില്‍ റിച്ച ഛദ്ദയും അലി ഫസലും പറയുന്നു. സുനൈറ ഐഡ ഫസൽ എന്നാണ് മകളുടെ പേര്.
വരുണ്‍ ധവാന്‍- നടാഷ മകള്‍ ലാറ
ബോളിവുഡ് നടൻ വരുൺ ധവാനും ഈ വർഷം അച്ഛനായി. ലാറ എന്നാണ് മകളുടെ പേര്. 2021 ലാണ് വരുണും നടാഷ ദലാലും വിവാഹിതരായത്.
മാളവിക കൃഷ്ണദാസിന്‍റെ ഗുല്‍സു
2024 നവംബറിലാണ് മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരജോഡികളായ മാളവിക കൃഷ്ണദാസിനും തേജസ് ജ്യോതിക്കും ആദ്യത്തെ കൺമണി പിറന്നത്. രുത്വി എന്നാണ് മകളുടെ പേരെന്നും ഇരുവരും യൂട്യൂബ് വ്‌ളോഗിലൂടെ അറിയിച്ചു. ഗുല്‍സു എന്നാണ് മകളെ വീട്ടില്‍ വിളിക്കുന്നതെന്നും മാളവിക വീഡിയോയില്‍ പറഞ്ഞു.
രാധിക ആപ്‌തെ
2024 ഡിസംബറിലാണ് നടി രാധിക ആപ്‌തെയ്ക്കും ബെനഡിക്ട് ടെയ്ലര്‍ക്കും കുഞ്ഞ് പിറന്നത്. കുഞ്ഞുണ്ടായതിനുശേഷമുള്ള ആദ്യത്തെ വര്‍ക്ക് മീറ്റിങ് എന്ന അടിക്കുറിപ്പോടെ രാധിക ഇപ്പോഴിതാ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ലാപ്‌ടോപ്പിന് മുമ്പില്‍ കുഞ്ഞിന് മുലയൂട്ടിക്കൊണ്ടാണ് നടി ഇരിക്കുന്നത്.
Also read: കെ-ഫുഡ് മുതല്‍ ചക്ക ബിരിയാണി വരെ; 2024ല്‍ 'വായില്‍ കപ്പലോടിച്ച' വൈറല്‍ ഭക്ഷണങ്ങള്‍