ഇനി മുടി കരുത്തോടെ വളരും; ഇവ ഉപയോ​ഗിച്ച് നോക്കൂ

First Published | Sep 15, 2021, 7:22 PM IST

കരുത്തുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത് ? വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോ​ഗിച്ച് മുടിയെ കൂടുതൽ കരുത്തുള്ളതാക്കാം. അതിനായി എന്തൊക്കെ ഉപയോ​ഗിക്കാമെന്ന് അറിയാം...

Onion juice

സവാള നീര്  തലയിൽ പുരട്ടുന്നത് മുടിയെ കൂടുതൽ കരുതുള്ളതാക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള സൾഫറാണ് മുടി വളർച്ചയെ സഹായിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു.

curd

കറിവേപ്പില നീരും അൽപം തൈരും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ ഇടുക. ഇത് മുടിയുടെ ഘടനയും വളർച്ചയും മെച്ചപ്പെടുത്തുന്നു.
 


egg

രണ്ട് ടീസ്പൂൺ എള്ളെണ്ണയിൽ ഒരു മുട്ടയുടെ വെള്ള ചേർത്ത് തലയിൽ പുരട്ടുന്നത് മുടിയ്ക്ക് തിളക്കം കിട്ടാൻ സഹായിക്കുന്നു. 

coconut oil

വെളിച്ചെണ്ണയിൽ കറിവേപ്പില ചേർത്ത് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ അകറ്റാനും മുടി ആരോ​ഗ്യത്തോടെ വളരാനും സഹായിക്കുന്നു.
 

fenugreek

ഉലുവയിൽ ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലും താരനും പ്രതിരോധിക്കും. കൂടാതെ മുടി വരൾച്ച, കഷണ്ടി, മുടി കൊഴിച്ചിൽ തുടങ്ങിയ തലയോട്ടിയിലെ വിവിധ പ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാണിത്.
 

fenu greek

ആദ്യം ഉലുവ നന്നായി കുതിര്‍ക്കുക. ശേഷം ഇത് നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നു മാത്രമല്ല, മുടിക്ക് തിളക്കം ലഭിക്കാനും ഏറെ സഹായകമാണ്.
 

Latest Videos

click me!