ആക്ടിവിറ്റികൾക്കായി ദൈനംദിന ജീവിതത്തിൽ കുട്ടികൾ കാണുന്നതും കേൾക്കുന്നതും അനുഭവപ്പെടുന്നതുമായ ഏതു സാഹചര്യങ്ങളെയും ഉപയോഗപ്പെടുത്താം.
കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടനവധി ബ്രെയിൻ ആക്ടിവിറ്റികളുണ്ട്. ഇത്തരം ബ്രെയിൻ ആക്ടിവിറ്റികൾ ദിവസവും പരിശീലിക്കുന്നതിലൂടെ കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും പ്രോബ്ലം സോൾവിങ് സ്കിൽസ്, ഡിസിഷൻ മേക്കിങ് സ്കിൽസ്, അറ്റൻഷൻ, മെമ്മറി തുടങ്ങിയ കഴിവുകൾ വർധിക്കുകയും ചെയ്യുന്നു. ബ്രെയിൻ ബൂസ്റ്റിംഗ് ആക്ടിവിറ്റി എങ്ങനെ പരിശീലിക്കം എന്നതിനെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.
ബ്രെയിൻ ബൂസ്റ്റിംഗ് ആക്ടിവിറ്റി
ബ്രെയിൻ ബൂസ്റ്റിംഗ് ആക്ടിവിറ്റികൾ കുട്ടികളെകൊണ്ട് പ്രാക്ടീസ് ചെയ്യിപ്പിക്കുന്നതിന് മുൻപ് മാതാപിതാക്കൾ ഒരു പ്രാവശ്യമെങ്കിലും മടികൂടാതെ സ്വയം പരിശീലിച്ചു നോക്കണം. എങ്കിൽ മാത്രമേ കുട്ടികളെ കൃത്യമായി പ്രാക്ടീസ് ചെയ്യിക്കുവാൻ സാധിക്കുകയുള്ളൂ.
ആക്ടിവിറ്റികൾക്കായി ഉപയോഗിക്കേണ്ട വസ്തുക്കൾ
undefined
ആക്ടിവിറ്റികൾക്കായി ദൈനംദിന ജീവിതത്തിൽ കുട്ടികൾ കാണുന്നതും കേൾക്കുന്നതും അനുഭവപ്പെടുന്നതുമായ ഏതു സാഹചര്യങ്ങളെയും ഉപയോഗപ്പെടുത്താം.
മാതൃക
നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥികളെയും ബന്ധുജനങ്ങളെയും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ കുട്ടികളോട് ആവശ്യപ്പെടുക. അതിഥി പോയതിനു ശേഷം അവരിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിച്ചത് എന്ന് നിങ്ങൾ മക്കളോട് ചോദിക്കുക.
ഒബ്സർവ്വ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ …. ?
അതിഥിയായ വ്യക്തിയുടെ മുഖം ശ്രദ്ധിക്കുക, ആ വ്യക്തിയുടെ നിറം, കണ്ണുകൾ ( ചെറിയതാണോ, വലുതാണോ, നിറം) , മൂക്ക് ( നീണ്ടതാണോ, ഉരുണ്ടതാണോ, പരന്നതാണോ, വലുതാണോ, ചെറുതാണോ ), താടി ( വലുതാണോ, ഉരുണ്ടതാണോ, നീണ്ടതാണോ ), ചെവി ( വട്ടത്തിലുള്ളതാണോ,വിടർന്നതാണോ, നീണ്ടതാണോ, കൂർത്തത്, മടങ്ങിയത് ) , നെറ്റിത്തടം (പരന്നതാണോ, വലുതാണോ ), തലമുടി ( നീളൻ, ചുരുണ്ടത്, നിറം, ഹെയർ സ്റ്റൈൽ), ബോഡി ഷേപ്പ് (ഉയരം, വണ്ണം തുടങ്ങിയവ ), സംസാര രീതി, ശരീരഭാഷ എന്നിവയും ശ്രദ്ധിക്കുക.
തുടർന്ന് ആ വ്യക്തി പോയതിനുശേഷം എന്തെല്ലാമാണ് കണ്ടതെന്ന് ചോദിക്കുക. ഒരു പക്ഷേ തുടക്കത്തിൽ കുട്ടികൾക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ ഓർത്തെടുത്തു പറയുവാൻ സാധിക്കുകയുള്ളൂ. മുടങ്ങാതെയുള്ള പരിശീലനം മികച്ച ഫലം നൽകും. നിങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഏതെങ്കിലും ഒരു വ്യക്തി വീട്ടിൽ വന്നാൽ ആ വ്യക്തിയെ കുറിച്ച് കൃത്യമായ വിവരം മക്കൾക്ക് നൽകാൻ കഴിയും. നിരന്തരമുള്ള പ്രാക്ടീസ് കുട്ടികളുടെ ഒബ്സർവേഷൻ സ്കിൽ വളർത്തുന്നതിനൊപ്പം മൈക്രോ സ്കിൽ കൂടി വർദ്ധിപ്പിക്കുവാൻ സാധിക്കും. മൈക്രോ സ്കിൽ കൂടുമ്പോൾ അവരുടെ ബുദ്ധി ഷാർപ്പ് ആവുകയും ചെയ്യും.
നിങ്ങൾ കുടുംബസമേതം ഒരു യാത്ര പുറപ്പെടുമ്പോൾ യാത്ര പുറപ്പെട്ടു തിരിച്ചെത്തി കഴിഞ്ഞാൽ ഈ യാത്രയിൽ കുട്ടികൾ കണ്ടതും കേട്ടതുമായ മനസ്സിലാക്കിയതുമായ കാര്യങ്ങൾ ഓർത്ത് പറയിപ്പിക്കുക. ഒരു പാർക്കിലാണ് പോയതെങ്കിൽ അവിടെ എന്തെല്ലാം ഉപകരണങ്ങളാണ് കളിക്കുവാൻ ഉണ്ടായിരുന്നത്, ഉപകരണങ്ങളുടെ നിറം, എന്തായിരുന്നു പാർക്കിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ തോന്നിയ പ്രത്യേകതകൾ, എന്തെങ്കിലും ഇൻസിഡന്റുകൾ അവിടെ ശ്രദ്ധയിൽപ്പെട്ടത് തുടങ്ങിയവ അവരിൽ നിന്നും ചോദിച്ചറിയുകയും വേണം. ഇത്തരത്തിൽ കുട്ടികളിൽ നിന്നും ഫീഡ്ബാക്ക് എടുക്കുമ്പോൾ അവരുടെ ശ്രദ്ധയും ഓർമ്മയും വർദ്ധിക്കുകയും ചെയ്യുന്നു.
ദൈനംദിന ജീവിതത്തിൽ കുട്ടികൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക. അവർ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കളുടെ പേര്, നിറം, വലിപ്പം അതിൻ്റെ പ്രവർത്തനം എന്നിവയെ കുറിച്ച് ചോദിക്കുക. ഇത് കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന മറവി കുറയ്ക്കുവാൻ സഹായിക്കുന്നതാണ്. അതുമാത്രമല്ല എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ നടന്ന കാര്യങ്ങൾ കുറിച്ച് കൃത്യമായി ഓർത്തെടുത്ത് പറയുവാൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കും.
ഒരു അപകടം ഉണ്ടായാൽ അതു ഏത് വാഹനമായിരുന്നു, എന്തായിരുന്നു നിറം, ഏതു മോഡൽ ആണ്, വാഹനം ഓടിച്ചതു ആര് (സ്ത്രീയോ പുരുഷനോ), തുടങ്ങിയ കാര്യങ്ങൾ ഇത്തരം പരിശീലനങ്ങളിലൂടെ കുട്ടികൾക്ക് വ്യക്തമായി പറയുവാൻ സാധിക്കും. ആ വ്യക്തിയെക്കുറിച്ചുള്ള രേഖാചിത്രം തയ്യാറാക്കണമെങ്കിൽ പോലീസിനെ സഹായിക്കുവാനും ഇത്തരം ആക്ടിവിറ്റി പ്രാക്ടീസ് ചെയ്യിക്കുന്നതിലൂടെ സാധ്യമാകും.
ബുദ്ധി എന്നത് ഒരു വ്യക്തിക്ക് സാഹചര്യത്തിനനുസരിച്ച് ചിന്തിക്കാനും പെരുമാറാനും പ്രവർത്തിക്കാനുമുള്ള കഴിവാണ്. ഈ പറയുന്ന ആക്ടിവിറ്റി കൃത്യമായി ചെയ്യുമ്പോൾ നിങ്ങളുടെ മക്കൾക്ക് സാഹചര്യത്തിനനുസരിച്ച് ചിന്തിച്ച് പെരുമാറാനും പ്രവർത്തിക്കുവാനുമുള്ള കഴിവ് വർധിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർന്ന വിഷയങ്ങൾ നേടിയെടുക്കുവാൻ കഴിയുന്നതാണ്.
'ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം'