സൂപ്പർ സ്റ്റുഡിയോ ടീം 2 ഗോൾ അടിച്ച് ജയിച്ച് മുന്നിട്ട് നിൽക്കുന്ന സമയത്താണ് ഗ്രൗണ്ടിൽ വീണു കിടക്കുകയായിരുന്ന താരത്തെ ചവിട്ടിയത്.
മലപ്പുറം: അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിനിടെ എതിര്‍ ടീം താരത്തെിന്‍റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിക്കയറിയ വിദേശ താരത്തിന് വിലക്ക് ഏർപ്പെടുത്തി സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ(എസ്എഫ്എ). സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ കളിക്കുന്നതില്‍ നിന്ന് വിലക്കിയത്.
എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ.ഓറിയന്‍റൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്‍റിൽ മത്സരത്തിനിടെ ഗ്രൗണ്ടില്‍ വീണ ഉദയ പറമ്പിൽപീടിക ടീമിലെ താരത്തെയാണ് സൂപ്പർ സ്റ്റുഡിയോ താരമായ വിദേശ താരം സാമുവൽ ചവിട്ടിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സൂപ്പർ സ്റ്റുഡിയോ ടീം 2 ഗോൾ അടിച്ച് ജയിച്ച് മുന്നിട്ട് നിൽക്കുന്ന സമയത്താണ് ഗ്രൗണ്ടിൽ വീണു കിടക്കുകയായിരുന്ന താരത്തെ ചവിട്ടിയത്. ഈ സീസണിലെ ടൂർണമെന്‍റുകളിൽ കളിക്കുന്നതില്‍ നിന്നാണ് സാമുവലിനെ എസ്.എഫ്.എ വിലക്കേർപ്പെടുത്തിയത്. ചവിട്ടിക്കയറുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഫുട്ബാൾ പ്രേമികൾ താരത്തിനെതിരെ നടപടിക്കായി ശബ്ദം ഉയർത്തിയത്. ഇദ്ദേഹത്തെ കളിപ്പിച്ചാൽ കളിക്കളങ്ങൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പ് വ്യാപകമായതോടെയാണ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.
undefined
രഹാനെ-പൃഥ്വി ഷാ വെടിക്കെട്ടില്‍ മുംബൈ അടിച്ചെടുത്തത് വെറും ജയമല്ല, ലോക റെക്കോര്‍ഡ് വിജയം
വിലക്ക് എർപ്പെടുത്തിയ തീരുമാനം എസ്.എഫ്.എ പ്രസിഡൻറ് ഹബീബ്, ജനറൽ സെ ക്രട്ടറി സൂപ്പർ അഷറഫ് ബാവ, ട്രഷറർ എസ് എം. അൻവർ എന്നിവർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് പരിക്കേറ്റ കളിക്കാരനെ സാമുവൽ സന്ദർശിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക