നല്ല കട്ടിയുള്ള മുടിയ്ക്കായി കഴിക്കാം ഈ ഭക്ഷണങ്ങൾ

First Published | Sep 4, 2022, 8:09 PM IST

നല്ല കട്ടിയുള്ള മുടി ആരോഗ്യത്തെ കൂടി സൂചിപ്പിക്കുന്ന ഒന്നാണ്. സ്‌ട്രെസ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, പോഷകക്കുറവ്, അന്തരീക്ഷ മലിനീകരണം, പാരമ്പര്യം എന്നിവയെല്ലാം തന്നെ മുടിയുടെ കട്ടി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതിനു പുറമേ ചില മരുന്നുകളുടെ ഉപയോഗവും ഇതിന് കാരണമാകുന്നു. കട്ടിയുള്ള മുടി സ്വന്തമാക്കാൻ എന്തൊക്കെ കഴിക്കണമെന്നറിയാം.

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന കൊളാജൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി കരുത്തുള്ളതാക്കാൻ സഹായിക്കുന്നു. കൂടാതെ, അതിൽ ഫാറ്റി ആസിഡുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.

രണ്ട് ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് മുടി ആരോ​ഗ്യമുള്ളതാക്കാൻ സഹായിക്കുന്നു.  മുടിക്ക് ആവശ്യമായ പ്രോട്ടീനുകൾ ഇത് നൽകുന്നു. കൂടാതെ, ഇത് ചർമ്മത്തിനും ആവശ്യമായ പോഷകങ്ങൾ നൽകുന്നു.
 


കറിവേപ്പിലയിൽ ധാരാളം ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് കരുത്തും തിളക്കവും നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് സഹായകമാണ്.

fenu greek water

ഉലുവയിൽ ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉലുവയിലുണ്ട്. ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കുന്നു.

മുടി പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് മുട്ട. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടങ്ങളിൽ ഒന്നാണ്.

മുടി കോശങ്ങൾക്ക് ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോൾ, ഓക്സിജനും പോഷകങ്ങളും മുടിയുടെ വേരുകളിലേക്കും ഫോളിക്കിളുകളിലേക്കും വേണ്ടത്ര എത്തിക്കുന്നില്ല, ഇത് മുടിയുടെ വളർച്ചയെ തടയുന്നു.

Latest Videos

click me!