എന്താപ്പോ ഉണ്ടായേ? 'ഗോട്ടി'ന്റെ ത്രസിപ്പിച്ച ചേസിം​ഗ്, വിജയ്ക്ക് പകരം മമ്മൂട്ടി,മോഹൻലാൽ,സൂര്യ ഉൾപ്പടെയുള്ളവര്‍

First Published | Jun 25, 2024, 10:34 AM IST

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. ദ ​ഗോട്ട് എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾ എല്ലാം ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. ചിത്രത്തിൽ ഡബിൾ റോളിൽ ആകും വിജയ് എത്തുക എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം അന്വർത്ഥമാക്കുന്ന തരത്തിൽ വിജയിയുടെ പിറന്നാൾ ദിനത്തിൽ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഇതിലെ താരത്തിന്റെ ഡബിൾ റോൾ ഫോട്ടോയാണ് ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറൽ ആകുന്നത്. 
 

വീഡിയോയിൽ ബൈക്ക് ചേസ് ചെയ്ത് വരുന്ന വിജയിയും പുറകിൽ തോക്ക് ചൂണ്ടിയിരിക്കുന്ന വിജയിയെയും കാണാമായിരുന്നു. ഈ സ്റ്റിൽ ആണ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തത്. എന്നാൽ സോഷ്യൽ ലോകത്ത് പ്രചരിക്കുന്നത് ഇതിന്റെ എഡിറ്റഡ് വെർഷൻ ആണ്. വിജയ് അല്ല ഇവയിൽ ഉള്ളത് എന്നതാണ് ഏറെ ശ്രദ്ധേയം. 
 

മോളിവുഡ്, ടോളിവുഡ്, ഹോളിവുഡ്, ബോളിവുഡ് താരങ്ങൾക്ക് ഒപ്പം ക്രിക്കറ്റ് താരങ്ങളുടെ എഡിറ്റ് വെർഷർ വൈറൽ ആകുന്നുണ്ട്. പല താരങ്ങളും ഈ വേഷത്തിൽ അനുയോജ്യമായി കാണുന്നുണ്ട്. മോളിവുഡ് എഡിറ്റേഴ്സ് ​ഗ്യാലറിയിൽ ആണ് ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടത്. 
 


തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്‍റേതാണ് ഇത്തരത്തില്‍ എഡിറ്റ് ചെയ്ത ഒരു ചിത്രം. പെര്‍ഫക്ട് എഡിറ്റിംഗ് ആണല്ലോ എന്നാണ് ഈ ഫോട്ടോ കണ്ട് ആരാധകര്‍ കുറിച്ചത്. 
 

തമിഴകത്തിന്‍റെ തലൈവര്‍ രജനികാന്തും എഡിറ്റിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് ലുക്കും രജനിക്ക് യോജിക്കുന്നുണ്ട് എന്നാണ് ആരാധക പക്ഷം. 

നടിപ്പിന്‍ നായകന്‍ സൂര്യയാണ് ദ ഗോട്ടിന്‍റെ സ്റ്റില്ലില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റൊരു നടന്‍. ഇതും പെര്‍ഫെക്ട് എഡിറ്റിംഗ് ആണ്. 

ഹോളിവുഡ് താരം അര്‍ണോള്‍ഡും എഡിറ്റേഴ്സിന്‍റെ കണ്ണില്‍പ്പെട്ടിട്ടുണ്ട്. ബാക്ഗ്രൗണ്ടും സിറ്റുവേഷനും അനുസരിച്ച് അര്‍ണോള്‍ഡിനും വേഷം ചേരുന്നെന്നാണ് കമന്‍റുകള്‍. 

റിയാസ് ഖാന്‍ ആണ് അടുത്ത താരം. അടുത്തിടെ ദുബൈ ജോസ് എന്ന റിയാസിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ എത്തിയ ഈ എഡിറ്റഡ് സ്റ്റില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ബോളിവുഡിന്‍റെ സ്വന്തം കിംഗ് ഖാന്‍  ഷാരൂഖ് ഖാന്‍ ആണ് അടുത്ത താരം. യഥാര്‍ത്ഥ സ്റ്റില്ലില്‍ നിന്നും ഏറെ വ്യത്യസ്തമാണെങ്കിലും ഈ വെര്‍ഷന്‍ ഷാരൂഖ് പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു.  

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആണ് 'ദ ഗോട്ടി'ന്‍റെ എഡിറ്റില്‍ പെട്ട മറ്റൊരു താരം. 

അതേസമയം, സെപ്റ്റംബർ അഞ്ചിനാണ് ദ ​ഗോട്ടിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. 

Latest Videos

click me!