പ്രണയം പൂവണിഞ്ഞു; നടി കീർത്തി സുരേഷ് വിവാഹിതയായി, കണ്ണും മനവും നിറഞ്ഞ് താരം

By Web Team  |  First Published Dec 12, 2024, 2:26 PM IST

വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.


ടി കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. നടന്‍ വിജയിയും കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്. 

കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ കുടുംബമോ താരമോ സ്ഥീരികരണം നല്‍കിയിരുന്നില്ല. പിന്നാലെ നവംബര്‍ 27ന് പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന വിവരം കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആന്‍റണിയും കീര്‍ത്തിയും തമ്മിലുള്ള ബന്ധമാണ് ഇന്ന് വിവാഹത്തില്‍ കലാശിച്ചിരിക്കുന്നത്. 

Latest Videos

കൊച്ചി സ്വദേശിയാണ് ആന്‍റണി തട്ടില്‍. ബിസിനസുകാരനാണ്. കൊച്ചിയിലും ദുബായിലും ബിസിനസുള്ള ആന്‍റണി, ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണിത്. സിനിമ നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. 

undefined

ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ആളാണ് കീർത്തി സുരേഷ്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ കീർത്തി മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ചുവടുറപ്പിച്ചു. ഇത് എന്ന മായം ആണ് ആദ്യ തമിഴ് ചിത്രം.

ശേഷം നേനു ശൈലജ, രജനിമുരുകൻ, റെമോ, ഭൈരവ, നേനു ലോക്കൽ , സർക്കാർ, താനാ സേർന്ത കൂട്ടം, മഹാനടി തുടങ്ങിയ വിജയ ചിത്രങ്ങളിൽ താരം ഭാ​ഗമായി. നിലവിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കീർത്തി. ബേബി ജോൺ എന്ന ഈ ചിത്രത്തിൽ വരുൺ ധവാൻ ആണ് നായകൻ. രഘുതാത്ത ആണ് കീർത്തിയുടേതായി തമിഴിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സുമൻ കുമാറായിരുന്നു തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. 

ഡോക്യുമെന്‍ററി വിവാദം: ധനുഷിൻ്റെ ഹർജിയില്‍ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!