കമല്‍ഹാസന്‍ നേരത്തെ ഉപേക്ഷിച്ചു, പിന്നാലെ സംവിധായകനും ധനുഷും; 'ഇളയരാജ' നടക്കില്ല ?

By Web Team  |  First Published Dec 12, 2024, 12:11 PM IST

ഇളയരാജയുടെ ജീവിതകഥ പറയുന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ധനുഷ് നായകനാകുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയും അഭിപ്രായ വ്യത്യാസങ്ങളും.


ചെന്നൈ: തമിഴ് സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ സംഗീത ഇതിഹാസമാണ് ഇളയരാജ.  അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തെ ബിഗ് സ്ക്രീനില്‍ എത്തിക്കുന്ന ഒരു ചിത്രം കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പ്രഖ്യാപിച്ചത്.  നടൻ ധനുഷ് ജീവചരിത്രത്തിൽ ഇളയരാജയായി അഭിനയിക്കും എന്ന പ്രഖ്യാപനമാണ് അന്ന് വന്നത്. അരുൺ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചെന്നൈയില്‍ വച്ച് ഗംഭീരമായ ചടങ്ങില്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് കമല്‍ഹാസനും ധനുഷും ഇളയരാജയും  ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. കണക്ട് മീഡിയ, പികെ പ്രൈം പ്രൊഡക്ഷന്‍, മെര്‍ക്കുറി മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കും എന്ന് അറിയിച്ചത്.  തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലും ചിത്രം ഇറങ്ങും എന്നായിരുന്നു വിവരം. 

Latest Videos

നേരത്തെ ചിത്രത്തിന്‍റെ തിരക്കഥ കമല്‍ഹാസന്‍ എഴുതും എന്നാണ് വാര്‍ത്ത വന്നതെങ്കിലും തന്‍റെ സിനിമ തിരക്കുകള്‍ കാരണം കമല്‍ ഇതില്‍ നിന്നും പിന്‍മാറി. ഇതിന് പിന്നാലെ ചിത്രം ഉപേക്ഷിച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വരുന്നത്. തമിഴ് സിനിമ സൈറ്റുകളാണ് വാര്‍ത്ത പുറത്തുവിട്ടത്. 

ഇളയരാജയും സംവിധായകനും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രത്തെ ബാധിച്ചത് എന്നാണ് വിവരം. അതേ സമയം വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തിന് ചില സാമ്പത്തിക പ്രയാസങ്ങളും നേരിട്ടുവെന്നാണ് വിവരം. 

undefined

വലിയ തയ്യാറെടുപ്പ് വേണ്ടുന്ന ചിത്രത്തിന് വേണ്ടി ധനുഷ് അടുത്തകാലത്തൊന്നും ഡേറ്റ് കൊടുത്തതായും അറിയില്ല. തുടര്‍ച്ചയായി മറ്റു സിനിമകള്‍ പ്രഖ്യാപിക്കുന്നുണ്ട് ധനുഷ്. എന്നാല്‍ ഇളയരാജ സംബന്ധിച്ച് അപ്ഡേറ്റൊന്നും ഇല്ലാത്തത് പടം ഉപേക്ഷിച്ചതിന് തുല്യമാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ധനുഷിനെ വച്ച് ക്യാപ്റ്റന്‍ മില്ലര്‍ ഒരുക്കിയ അരുൺ മാതേശ്വരന്‍ ഇളയരാജ പ്രൊജക്ട് തല്‍ക്കാലം നിര്‍ത്തി പുതിയ ചിത്രത്തിന്‍റെ ചര്‍ച്ചയിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്. 

4 കെ, അറ്റ്‍മോസില്‍ 'സൂര്യ'യും 'ദേവരാജും'; കേരളത്തിലടക്കം 'ദളപതി'യുടെ ബുക്കിംഗ് തുടങ്ങി

വീണ്ടും മഞ്ജു വാര്യർ- വിജയ് സേതുപതി പ്രണയ​ഗാനം; സം​ഗീതം ഇളയരാജ, 'വിടുതലൈ 2' ഡിസംബര്‍ 20ന്

click me!