15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഈ ചലച്ചിത്ര മേളയ്ക്ക് ചില പ്രത്യേകതകളുമുണ്ട്...
സിനിമാകോട്ടകൾക്കിടയിലെ ഓട്ടപ്പാച്ചിലുകൾക്കുള്ള സമയമായിട്ടുണ്ട്. ഇരുപത്തി ഒമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന നഗരം ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ 13 മുതൽ 20 വരെയാണ് ഈ വർഷത്തെ സിനിമാക്കാലം. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഈ ചലച്ചിത്ര മേളയ്ക്ക് ചില പ്രത്യേകതകളുമുണ്ട്...
വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ പതിവുപോലെ ഇത്തവണയും മേളയുടെ ആകർഷണമായിരിക്കും. ലോക ചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ 'ഫെസ്റ്റിവൽ ഫേവറിറ്റ്‌സ്' കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
മീറ്റിംഗ് വിത്ത് ദി പോൾ പോട്ട്, ഗ്രാൻഡ് ടൂർ, കോട്ട് ബൈ ദി ടൈഡ്‌സ്, ദി റൂം നെക്സ്റ്റ് ഡോർ, ഐആം സ്റ്റിൽ ഹിയർ, അനോറ, എമിലിയ പെരെസ്, സസ്പെൻഡഡ് ടൈം, ദി വിറ്റ്‌നസ്, ദി ഗേൾ വിത്ത് ദി നീഡിൽ, ഷികുൻ, വെർമീഗ്ലിയോ, ദി സബ്‌സ്റ്റെൻസ് എന്നിവയാണ് ഈ പറഞ്ഞ പതിമൂന്ന് ചിത്രങ്ങൾ.
undefined
സിനിമാലോകത്തെ സ്ത്രീകൾക്ക് അംഗീകാരം നൽകുന്ന 'ഫീമെയിൽ ഗെയ്സ്' എന്ന വിഭാഗം മറ്റൊരു പ്രത്യേകതയാണ്. 29-ാമത് IFFKയിൽ പ്രദർശിപ്പിക്കുന്ന 177 ചിത്രങ്ങളിൽ 52 സിനിമകൾ സ്ത്രീ സംവിധായകരുടേതാണ്. സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായിട്ടാണ് ഈ തെരഞ്ഞെടുപ്പ്. ഈ പറഞ്ഞ 52 സിനിമകളിൽ കാമദേവൻ നക്ഷത്രം കണ്ടു, ഗേൾഫ്രണ്ട്സ്, വിക്ടോറിയ, അപ്പുറം എന്നിങ്ങനെ 4 സിനിമകൾ മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഇതിൽ തന്നെ ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.
ഈ വർഷത്തെ ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവായ പ്രശസ്ത സംവിധായികയും തിരക്കഥാകൃത്തുമായ ആൻ ഹ്യൂ, സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അർഹയായ പായൽ കപാഡിയ, മേളയുടെ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി അധ്യക്ഷ ആഗ്നസ് ഗൊദാർദ് തുടങ്ങിയവരുടെ സാന്നിധ്യം മേളയുടെ സ്ത്രീപക്ഷ നിലപാടിൻ്റെ ഉദാഹരണങ്ങളാണ്.
അർമീനിയയിൽനിന്നുള്ള ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. മേളയിൽ ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാല് ചിത്രങ്ങൾ റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. അഞ്ച് പതിറ്റാണ്ടായി ചലച്ചിത്ര മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഐഎഫ്എഫ്കെ മധു അമ്പാട്ടിനെ ആദരിക്കുന്നത്. അമരം, പിൻവാതിൽ, 1:1.6 ആൻ ഓഡ് ടു ലോസ്റ്റ് ലവ്, ഒകാ മാഞ്ചീ പ്രേമ കഥ എന്നിവയാണ് റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മധു അമ്പാട്ട് ചിത്രങ്ങൾ. ദക്ഷിണകൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, നടി ശബാന ആസ്മി എന്നിവരുടെ ചിത്രങ്ങളും റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
തോപ്പിൽ ഭാസി, പി ഭാസ്കരൻ, പാറപ്പുറത്ത് എന്നിവരുടെ നൂറാം ജന്മവാർഷിക അനുസ്മരണം ഐഎഫ്എഫ്‍കെയില്‍
വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കൻ സിനിമകളുടെയും പ്രത്യേക പാക്കേജുകൾ, പി. ഭാസ്കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ. കഴിഞ്ഞ യിലും ശ്രദ്ധേയമായ കാറ്റഗറി ആയിരുന്നു 'ഫീമെയിൽ ഗെയ്സ്'. ക്യുറേറ്റർ ഗൊൾഡ സെല്ലം നേരിട്ട് തെരഞ്ഞെടുത്ത 7 ചിത്രങ്ങൾ ഇത്തവണയും ഈ വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്.
പ്രേക്ഷകർക്ക് വലിയ കാത്തിരിപ്പുള്ള മറ്റൊരു വിഭാഗമുണ്ട്.... നിശാഗന്ധിയിലെ 'മിഡ് നൈറ്റ് ഹൊറർ'... ഒന്നിലേറെ ചിത്രങ്ങൾ ഈ വിഭാഗത്തിൽ ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സിനിമകൾ ഏതൊക്കെയാണെന്നത് സർപ്രൈസ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..