രണ്ട് ഛിന്നഗ്രഹങ്ങള്‍ നാളെ ഭൂമിക്കരികില്‍, രണ്ടിനും വിമാനത്തിന്‍റെ വലിപ്പം; മുന്നറിയിപ്പുമായി നാസ

By Web Team  |  First Published Dec 12, 2024, 3:47 PM IST

ഡിസംബര്‍ 13ന് രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്നുപോകും എന്നാണ് മുന്നറിയിപ്പ്


കാലിഫോര്‍ണിയ: നാളെ (ഡിസംബര്‍ 13) രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികില്‍ എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2024 എക്‌സ്‌സി16, 2024 എക്‌സ്‌ഡബ്ല്യൂ15 എന്നിങ്ങനെയാണ് ഈ ഛിന്നഗ്രഹങ്ങളുടെ പേര്. 

ഡിസംബര്‍ 13ന് രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നാസ. ഇവ രണ്ടും വിമാനത്തിന്‍റെ വലിപ്പമുള്ള ബഹിരാകാശ പാറകളാണ്. 2024 എക്‌സ്‌സി16 എന്ന ഛിന്നഗ്രഹത്തിന്‍റെ വ്യാസം 100 അടിയാണ്. എന്നാല്‍ ഇത് ഭൂമിക്ക് യാതൊരു പരിക്കും സ‍ൃഷ്ടിക്കാതെ സുരക്ഷിത അകലത്തിലൂടെ കടന്നുപോകും എന്ന് നാസ കണക്കുകൂട്ടുന്നു. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും ഛിന്നഗ്രഹം 3,280,000 മൈല്‍ അകലത്തിലായിരിക്കും എന്നതാണ് ഇതിന് കാരണം. അതേസമയം താരതമ്യേന വലിപ്പം കൂടുതലുള്ള 2024 എക്‌സ്‌ഡബ്ല്യൂ15ന് 210 അടി വ്യാസമുണ്ടാകും. ഇതും ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല. ഭൂമിക്ക് 4,010,000 മൈല്‍ അകലത്തിലൂടെയാവും 2024 എക്‌സ്‌ഡബ്ല്യൂ15 കടന്നുപോവുക.  

Latest Videos

Read more: ഫോസിലുകള്‍ തെളിവായി, മഹാഗര്‍ത്തങ്ങളിലെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു; ഛിന്നഗ്രഹ പതനങ്ങളെ കുറിച്ച് പുതിയ പഠനം

ഭൂമിക്ക് അരികിലെത്തുന്ന എല്ലാ ഛിന്നഗ്രഹങ്ങളും ഭീഷണി സൃഷ്ടിക്കാറില്ല. ഭൂമിക്ക് 75 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തുന്നതും കുറഞ്ഞത് 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് എതെങ്കിലും തരത്തില്‍ ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. ഇതിലും ചെറിയ ഉല്‍ക്കകളാവട്ടെ പൂര്‍ണമായും കത്തിത്തീരാനാണ് സാധ്യത കൂടുതല്‍. അത്യപൂര്‍മായി മാത്രം ഇവ ഭൂമിയില്‍ പതിച്ചേക്കാം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും സാധാരണയായി ഭൗമാന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിയമരാറാണ് പതിവ്. 

undefined

Read more: പ്രവചനം കിറുകൃത്യം, റഷ്യക്ക് മുകളില്‍ ഛിന്നഗ്രഹം തീഗോളമായി; ആകാശത്ത് വെള്ളിടിപോലെ തീജ്വാല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!